scorecardresearch

അറിയുമോ ഇയാളെ? മലയാളികളുടെ പ്രിയ സംവിധായകൻ ചോദിക്കുന്നു

'അന്നും ഇന്നും ഒരേ ഒരു ആലോചനയാണല്ലോ,' എന്നാണ് ആരാധകരുടെ നിരീക്ഷണം

'അന്നും ഇന്നും ഒരേ ഒരു ആലോചനയാണല്ലോ,' എന്നാണ് ആരാധകരുടെ നിരീക്ഷണം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lal Jose | Lal Jose Throwback Photo

Guess Who?

ത്രോബാക്ക് ഓർമകളും ചിത്രങ്ങളും ഓരോ വ്യക്തിയെ സംബന്ധിച്ച് പ്രിയപ്പെട്ടതാണ്. തിരിച്ചുകിട്ടാത്ത ഓർമകളിലേക്കും നൊസ്റ്റാൾജിയയിലേക്കുമാണ് ഇത്തരം ചിത്രങ്ങൾ കൂട്ടികൊണ്ടുപോവുന്നത്. ക്തികളെ സംബന്ധിച്ച് നൊസ്റ്റാൾജിയയാണ്.

Advertisment

ടിബിടി (TBT) എന്നു ചുരുക്കി വിളിക്കപ്പെടുന്ന ത്രോബാക്ക് തേഴ്സ്ഡേ (Throwback Thursday) എന്ന സോഷ്യൽ മീഡിയ ട്രെൻഡ് പലപ്പോഴും രസകരവും കൗതുകവുമായ പഴയ കാലത്തിലേക്കുള്ള വാതിലുകൾ തുറന്നിടുകയാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം പലപ്പോഴും സെലിബ്രിറ്റികളുടെ ത്രോബാക്ക് തേഴ്സ്ഡേ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

ഈ ചിത്രങ്ങൾ ഭൂതകാലത്തെക്കുറിച്ച് ഓർമ്മിക്കാനും പ്രിയപ്പെട്ട ഓർമ്മകൾ പങ്കിടാനും സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ പഴയ ഫോട്ടോകളും സ്റ്റോറികളും പങ്കിടുന്നതിലൂടെ താരങ്ങൾ അവരുടെ ഓർമ്മകൾ ഡിജിറ്റലായി സംരക്ഷിക്കുക കൂടിയാണ്.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അറിയുമോ ഇയാളെ? എന്നാണ് പഴയകാല ചിത്രം ഷെയർ ചെയ്ത് ലാൽ ജോസ് ചോദിക്കുന്നത്. ലാൽ ജോസിന്റെ യൗവ്വനകാലത്തു നിന്നുള്ള ചിത്രമാണിത്.

Advertisment

ഇത് ഒറ്റപ്പാലത്തിന്റെ ലാൽ ജോസ് അല്ലേ?, മറവത്തൂർകാരന് മീശ മുളച്ചിട്ടില്ല, എവിടെയോ കണ്ടപോലെ, അന്നും ഇന്നും ഒരേ ഒരു ആലോചനയാണ് എന്നിങ്ങനെ പോവുന്നു ചിത്രത്തിനു താഴെ ലഭിച്ച കമന്റുകൾ.

സഹസംവിധായകനായി സിനിമയിലെത്തി പിന്നീട് സംവിധായകനായും നടനായുമൊക്കെ ശ്രദ്ധ നേടുകയായിരുന്നു ലാൽജോസ്. കമലിന്റെ സംവിധാന സഹായി ആയിട്ടാണ് ലാൽ ജോസിന്റെ തുടക്കം. കമൽ ചിത്രമായ അഴകിയ രാവണിൽ ചെറിയൊരു വേഷവും ലാൽ ജോസ് അവതരിപ്പിച്ചിട്ടുണ്ട്.

ഒരു മറവത്തൂർ കനവ് ആയിരുന്നു ലാൽ ജോസ് സ്വതന്ത്രസംവിധായകനായ ആദ്യ ചിത്രം. പിന്നീട് രണ്ടാം ഭാവം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ , പട്ടാളം, രസികൻ, ചാന്ത്പൊട്ട്, മുല്ല, നീലത്താമര, എൽസമ്മ എന്ന ആൺകുട്ടി, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, ഇമ്മാനുവൽ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഏഴ് സുന്ദര രാത്രികൾ, വിക്രമാദിത്യൻ, നീന എന്നിങ്ങനെ ഇരുപത്തി എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സോളമന്റെ തേനീച്ചകൾ ആണ് ഒടുവിൽ റിലീസിനെത്തിയ ലാൽ ജോസ് ചിത്രം.

ഓം ശാന്തി ഓശാന, സൺഡേ ഹോളിഡേ, വരനെ ആവശ്യമുണ്ട് തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Lal Jose

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: