/indian-express-malayalam/media/media_files/2025/10/14/navya-nair-childhood-photo-fi-2025-10-14-12-52-05.jpg)
Throwback Thursday
/indian-express-malayalam/media/media_files/2025/10/14/navya-nair-childhood-photo-1-2025-10-14-12-52-19.jpg)
Throwback Thursday: മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട ഒരു നടിയും കുഞ്ഞനുജനുമാണ് ഈ ചിത്രത്തിലുള്ളത്. നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ ഈ നടി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തിളങ്ങാൻ ഈ നടിയ്ക്കു സാധിച്ചു. മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ നടി നേടിയിട്ടുണ്ട്. ആളെ മനസ്സിലായോ? ഇല്ലെങ്കിൽ തുടർന്നു വായിക്കൂ.
/indian-express-malayalam/media/media_files/2025/10/14/navya-nair-photo-1-2025-10-14-12-52-18.jpg)
നടി നവ്യനായരാണ് തന്റെ കുട്ടിക്കാലത്തു നിന്നുള്ളൊരു ചിത്രം ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്. അനിയൻ രാഹുലിനെയും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/2025/10/14/navya-nair-photo-3-2025-10-14-12-52-18.jpg)
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് എത്തിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.
2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം വലിയ രീതിയിൽ ജനപ്രീതി നേടി. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും നവ്യയ്ക്ക് ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.
/indian-express-malayalam/media/media_files/2025/10/14/navya-nair-photo-2-2025-10-14-12-52-18.jpg)
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, ചതുരംഗം, വെള്ളിത്തിര, അമ്മകിളിക്കൂട്, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത തന്തു, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ നവ്യ നായികയായി.
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest 5-afeea11a.jpg)
വിവാഹത്തോടെ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത നവ്യ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ജാനകീ ജാനേ എന്ന ചിത്രത്തിലും നവ്യ വേഷമിട്ടു.
/indian-express-malayalam/media/media_files/2024/11/15/navya-nair-latest-photos-5.jpg)
റിയാലിറ്റി ഷോകളും ചാനൽ പ്രോഗ്രാമുകളും നൃത്ത പരിപാടികളുമൊക്കെയായി തിരക്കിലാണ് നവ്യ ഇന്ന്. കൊച്ചിയിൽ 'മാതംഗി' എന്നൊരു നൃത്തവിദ്യാലയവും നവ്യ നടത്തുന്നുണ്ട്.
/indian-express-malayalam/media/media_files/navya-nair-black-and-white.jpg)
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഒക്ടോബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us