/indian-express-malayalam/media/media_files/2025/03/25/maala-parvathy-throwback-pic-ng-fi-469469.jpg)
Throwback Thursday: Guess Who
/indian-express-malayalam/media/media_files/2025/03/25/maala-parvathy-throwback-pic-ng-1-786884.jpg)
ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ. പോയ കാലത്തിന്റെ ഓർമകൾ, ആ കാലത്തെ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങൾ എല്ലാം ഓരോ വ്യക്തികൾക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ്. പോയകാലത്തെ ഓർമ്മപ്പെടുത്തുന്ന ഒരു ത്രോബാക്ക് ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/03/25/maala-parvathy-throwback-pic-ng-3-828503.jpg)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മാലാ പാര്‍വ്വതിയുടെ കോളേജ് കാലഘട്ടത്തിൽ നിന്നുള്ള ചിത്രങ്ങളാണിവ.
/indian-express-malayalam/media/media_files/2025/03/25/maala-parvathy-throwback-pic-ng-2-880767.jpg)
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ 1989ലെ ഇലക്ഷനിൽ എസ്എഫ്ഐ യുടെ പാനൽ മുഴുവൻ ജയിച്ചതിന് ശേഷം എടുത്ത ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/03/25/maala-parvathy-ng-4-252420.jpg)
ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം' എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവ്വതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി , ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം പാർവ്വതി അഭിനയിച്ചു കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/03/25/maala-parvathy-ng-6-778650.jpg)
അടുത്തിടെയിറങ്ങിയ മാസ്റ്റർ പീസിലെ ആനിയമ്മ എന്ന കഥാപാത്രവും, മുറ എന്ന ചിത്രത്തിലെ രമ ദേവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/2025/03/25/maala-parvathy-ng-5-700309.jpg)
അഭിനേത്രിയെന്നതിന് പുറമെ സാമൂഹിക പ്രവര്‍ത്തക എന്ന രീതിയിലും ശ്രദ്ധേയയാണ്. നാടകവേദികളിലും സജീവമാണ് മാല പാർവതി. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും മാലാ പാർവ്വതി എഴുതിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.