/indian-express-malayalam/media/media_files/2025/07/11/prayaga-martin-childhood-photo-2025-07-11-17-31-25.jpg)
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ ഒരു പെൺകുട്ടിയുടെ കുട്ടിക്കാലചിത്രമാണിത്. 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ 'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് ഈ കൊച്ചുമിടുക്കി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
Also Read: ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു, സ്ട്രോക്ക് വന്നു; വെളിപ്പെടുത്തലുമായി അനിൽ രാധാകൃഷ്ണ മേനോൻ
/filters:format(webp)/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-fi-2025-07-03-13-25-17.jpg)
ആരാണ് ഈ പെൺകുട്ടി എന്നല്ലേ? മറ്റാരുമല്ല, മലയാളത്തിനും തമിഴിനും ഒരുപോലെ സുപരിചിതയായ പ്രയാഗ മാർട്ടിൻ തന്നെ.
Also Read: എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ബുദ്ധിമതിയായ സ്ത്രീകളിലൊരാൾ; അഭിനയയെ കുറിച്ച് അഭയ ഹിരൺമയി
'സാഗർ ഏലിയാസ് ജാക്കി' കഴിഞ്ഞ് ഉസ്‌താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു. എന്നാൽ, 2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പിശാശി'ലൂടെയാണ് നടി കൂടുതൽ ശ്രദ്ധനേടിയത്. ഉണ്ണി മുകുന്ദൻ നായകനായ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലെ യക്ഷി വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
/filters:format(webp)/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-3-2025-07-03-13-26-36.jpg)
പിന്നീട് 'പാവ,' 'കട്ടപ്പനയിലെ ഋത്വിക് റോഷൻ,' 'ഒരേ മുഖം,' 'വിശ്വാസപൂർവ്വം മൻസൂർ,' 'പോക്കിരി സൈമൺ,' 'രാമലീല ഒരു പഴയ ബോംബ് കഥ,' 'ഭൂമിയിലെ മനോഹര സ്വാകാര്യം' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
ഫാഷൻ രംഗത്തു നിന്നും അഭിനയത്തിലേയ്ക്ക് ചേക്കേറിയ പ്രയാഗയുടെ വ്യത്യസ്ത ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അഭിനയവും മോഡലിങ്ങും കൂടാതെ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് പ്രയാഗ.
Also Read: എന്തിന് രഹസ്യമാക്കണം? പ്രണയത്തെ ചേർത്തുപിടിച്ച് സാമന്ത; ചിത്രങ്ങൾ വൈറൽ
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിലും പ്രയാഗയുടെ പേര് ഉയർന്നുവന്നിരുന്നു.
Also Read: പണ്ടൊരാൾ പറഞ്ഞത് പോലെ, നിങ്ങൾ ടിക്കറ്റ് എടുത്ത് നോക്ക്; മമ്മൂട്ടി ഡയലോഗ് പറഞ്ഞ് കയ്യടി നേടി ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us