/indian-express-malayalam/media/media_files/2025/03/20/9K1PLSZd2hmrOACiEgeu.jpg)
Throwback Thursday: Guess Who?
/indian-express-malayalam/media/media_files/2025/03/20/shobana-childhood-photos-ng-3-778640.jpg)
Throwback Photo: പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ അതിശയിപ്പിക്കുന്നതാണ് പഴയ ഫോട്ടോഗ്രാഫുകൾ. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഈ ചിത്രത്തിലുള്ളത്.
/indian-express-malayalam/media/media_files/2025/03/20/shobana-childhood-photos-ng-1-146010.jpg)
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും നർത്തകിയുമായ ശോഭനയാണ് ചിത്രത്തിലെ കുട്ടി. ശോഭനയെ സ്നേഹിച്ചതുപോലെ മലയാളികൾ മറ്റേതെങ്കിലുമൊരു നടിയെ സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
/indian-express-malayalam/media/media_files/2025/03/20/shobana-childhood-photos-ng-2-754342.jpg)
മണിചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും യാത്രയിലെ തുളസിയും തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയും നാടോടിക്കാറ്റിലെ രാധയും ഇന്നലെയിലെ മായയും മേലേ പറമ്പിൽ ആൺവീട്ടിലെ പവിഴവും മിന്നാരത്തിലെ നീനയും മാനത്തെ വെള്ളിത്തേരിലെ മെർലിനും ഹിറ്റ്ലറിലെ ഗൗരിയുമൊക്കെ എക്കാലവും മലയാളികളുടെ നൊസ്റ്റാൾജിയയാണ്.
/indian-express-malayalam/media/media_files/2025/03/20/shobana-ng-2-827596.jpg)
എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രിയാണ് ശോഭന.
/indian-express-malayalam/media/media_files/uploads/2019/06/Director-Fazil-on-designing-costumes-for-his-film-manichithrathachu-Sobhana.jpg)
രണ്ടു തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ശോഭന സ്വന്തമാക്കിയിട്ടുണ്ട്. മണിചിത്രത്താഴ്, മിത്ര് മൈ ഫ്രണ്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദേശീയ പുരസ്കാരത്തിന് ശോഭനയെ അർഹയാക്കിയത്.
/indian-express-malayalam/media/media_files/uploads/2017/12/Shobana-Featured.jpg)
അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി.
/indian-express-malayalam/media/media_files/2025/02/22/qBWJlbHNBPYmuuX9xz10.jpg)
ഒരിടവേളയ്ക്ക് ശേഷം, മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് ശോഭന. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ശോഭനയുടെ തിരിച്ചുവരവ്. ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിലേക്ക് എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.