/indian-express-malayalam/media/media_files/2025/03/03/hrithik-roshan-and-john-abraham-school-days-fi-177893.jpg)
Guess Who?
/indian-express-malayalam/media/media_files/2025/03/03/hrithik-roshan-and-john-abraham-school-days-202024.jpg)
ഒരു പഴയ ക്ലാസ് ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂട്ടത്തിൽ രണ്ടുപേരെ മാത്രം പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്നു. ആ കുട്ടികൾക്ക് എന്താണ് പ്രത്യേകത എന്നല്ലേ? കൂടുതൽ വായിക്കൂ..
/indian-express-malayalam/media/media_files/2025/03/03/hrithik-roshan-and-john-abraham-school-days-fi-177893.jpg)
ഇരുവരും ഇന്ന് അറിയപ്പെടുന്ന താരങ്ങളാണ്. ബോളിവുഡിലെ സൂപ്പർസ്റ്റാർ പരിവേഷമുള്ള നായകന്മാർ. ആരാണ് ആ താരങ്ങൾ എന്നല്ലേ? മറ്റാരുമല്ല, ഹൃത്വിക് റോഷനും ജോൺ എബ്രഹാമും ആണ് ആ പഴയ ക്ലാസ്മേറ്റ്സ്. മുകളിൽ നിന്ന് രണ്ടാമത്തെ നിരയിൽ ഇടതുവശത്തുനിന്ന് മൂന്നാമതായി നിൽക്കുന്നതാണ് ഹൃത്വിക്. തൊട്ടു മുന്നിലെ നിരയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ജോൺ എബ്രഹാമിനെയും കാണാം. ഇരുവരും മുംബൈയിലെ ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠിച്ച കാലത്ത് എടുത്ത ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/03/03/3WVb0MkJ2l2V7FrHMrkZ.jpg)
പിൽക്കാലത്ത് ഇരുവരും സിനിമയിലെത്തുകയും ധൂം ഫ്രാഞ്ചൈസി സിനിമകളുടെ ഭാഗമാവുകയും ചെയ്തു. എന്നാൽ ഒരു സിനിമയിലും ഇരുവരും ഒരുമിച്ച് ഇതുവരെ സ്ക്രീൻ സ്പേസ് പങ്കിട്ടിട്ടില്ല.
/indian-express-malayalam/media/media_files/2025/03/03/hrithik-roshan-childhood-photo-134850.jpg)
പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ മകനാണ് ഹൃത്വിക്. ബാലതാരമായാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. പിന്നീട് നായകവേഷത്തിൽ 'കഹോ ന പ്യാർ ഹേ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് ഹൃത്വിക്കിന് മികച്ച നടൻ, പുതുമുഖ നടൻ എന്നീ കാറ്റഗറികളിൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു.
/indian-express-malayalam/media/media_files/2025/03/03/hrithik-roshan-latest-news-ng-237128.jpg)
കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയിലൂടെ ബോളിവുഡിലെ മുൻനിര നടനായി ഹൃത്വിക് വളർന്നു.
/indian-express-malayalam/media/media_files/2025/03/03/john-abraham-chilhood-photo-ng-810844.jpg)
മലയാളിയും ആലുവ സ്വദേശിയും ആർക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫർഹാന്റെയും മകനായി മുംബൈയിൽ ആണ് ജോൺ എബ്രഹാമിന്റെ ജനനം.മോഡലിങ്ങ് രംഗത്തു നിന്നുമാണ് ജോൺ സിനിമയിലെത്തിയത്. 2003-ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി.
/indian-express-malayalam/media/media_files/2025/03/03/john-abraham-latests-pics-ng-111020.jpg)
സായ, പാപ്, ധൂം, കൽ, ഗരം മസാല, വാട്ടർ, സിന്ദാ, ടാക്സി നമ്പർ 921, ബാബുൽ, കാബൂൾ എക്സ്പ്രസ്, പഠാൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us