/indian-express-malayalam/media/media_files/2025/03/05/o8Fn4MR0104iaF50zgj3.jpg)
അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
/indian-express-malayalam/media/media_files/2024/10/24/GMEuf8oIgwsrX7uyPWhO.jpg)
അഭിനയം കൊണ്ടുമാത്രമല്ല, പലപ്പോഴും ഉറച്ച നിലപാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിൽ കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുള്ള അഭിനേത്രിയാണ് നിഖില വിമൽ. നിലപാടുകൾ സധൈര്യം തുറന്നുപറഞ്ഞ് പലപ്പോഴും സമൂഹമാധ്യമങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് നിഖില. തഗ്ഗ് സ്റ്റാർ എന്നൊരു വിശേഷണം തന്നെയുണ്ട് നിഖിലയ്ക്ക്.
/indian-express-malayalam/media/media_files/2025/03/05/o8Fn4MR0104iaF50zgj3.jpg)
നിഖിലയുടെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്. അമ്മ വിമലയേയും ചേച്ചി അഖിലയേയും നിഖിലയ്ക്ക് ഒപ്പം ചിത്രത്തിൽ കാണാം. കണ്ണൂർ തളിപറമ്പ് സ്വദേശിനിയാണ് നിഖില വിമൽ. നിഖിലയുടെ അമ്മ കലാമണ്ഡലം വിമലദേവി. നിഖിലയുടെ അച്ഛൻ എം.ആർ.പവിത്രൻ അധ്യാപകനായിരുന്നു. സിപിഐഎം മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. 2020 ഡിസംബറിൽ നിഖിലയുടെ പിതാവ് അന്തരിച്ചു.
/indian-express-malayalam/media/media_files/2025/01/29/JQ5SFE4P9G9udRUU203I.jpg)
അടുത്തിടെ നിഖിലയുടെ സഹോദരി സന്യാസം സ്വീകരിച്ചിരുന്നു. "”അവളുടെ തീരുമാനത്തില്‍ ഞാന്‍ ഞെട്ടിയില്ല. സാധാരണ ഒരു വീട്ടിൽ ആളുകൾ പഠിക്കും, ജോലി ചെയ്യും, കല്യാണം കഴിക്കും എന്നതാണല്ലോ. എന്റെ വീട്ടില്‍ ഒന്നും അങ്ങനെയല്ല, വ്യത്യസ്തമാണ്. എന്റെ അച്ഛന് പഴയ നെക്സലേറ്റാണ്. ഞാൻ കമ്യൂണിസ്റ്റുകാരിയാണ്. അതൊക്കെ ആളുകളുടെ ചോയ്സ് അല്ലേ. നോർമലായിട്ടൊരു വീടല്ല അത്, എന്റെ വീട്ടില്‍ നോര്‍മലായിട്ട് എന്റെ അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടിൽ ഇതൊന്നും പ്രശ്നമല്ല. ഞങ്ങൾ എന്തും നേരിടാൻ റെഡിയാണ്. അതുകൊണ്ട് എന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ തോന്നാത്ത ഞെട്ടൽ വേറെയുള്ളവർക്കും വേണ്ടെന്നാണ് എനിക്കു തോന്നിയത്,” ചേച്ചി സന്യാസം സ്വീകരിച്ചതിനെ കുറിച്ച് നിഖിലയുടെ പ്രതികരണമിങ്ങനെയായിരുന്നു.
/indian-express-malayalam/media/media_files/nikhila-vimal-gn-promotion-7.jpg)
സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ചിത്രത്തിൽ. ശാലോം ടി വി യിലെ അൽഫോൺസാമ്മയെ കുറിച്ചുള്ള ഡോക്യുമെന്ററിയിലും നിഖില അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/I7AFtff21tye2RDKDSHn.jpg)
ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. ‘അരവിന്ദന്റെ അതിഥികൾ’, ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം, ജോ & ജോ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി നിഖില മാറി.
/indian-express-malayalam/media/media_files/2024/10/16/nikhila-vimal-latest-photos-1.jpg)
മലയാളത്തിനൊപ്പം തമിഴിലും സജീവമാണ് നിഖില. വെട്രിവേൽ, കിടാരി, തമ്പി, രംഗ, പോർതൊഴിൽ എന്നിവയാണ് നിഖിലയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. തെലുങ്കിലും നിഖില അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/0DKaMPkPHQgRb57jKysy.jpg)
ഹോട്ട്സ്റ്റാറിന്റെ ‘പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന വെബ് സീരീസിലെ നായികയും നിഖില ആയിരുന്നു.
/indian-express-malayalam/media/media_files/2025/03/05/HmSU4hOJ8wfNmlpRPyKr.jpg)
ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ച ഗെറ്റ് സെറ്റ് ബേബിയാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ നിഖില വിമൽ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.