/indian-express-malayalam/media/media_files/2025/03/12/vTuWtZeKVb6TnMYZEJ3H.jpg)
മലയാളത്തിൽ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ ഈ യുവനടിയെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/03/12/zO9D3KwR6yElnmbMgErb.jpg)
അമ്മ ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടി. അച്ഛൻ മലയാളത്തിലും ബോളിവുഡിലുമെല്ലാം തിളങ്ങിയ സംവിധായകൻ. ഏക സഹോദരനാവട്ടെ, അടുത്തിടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു. സിനിമാകുടുംബത്തിൽ നിന്നുള്ള ഈ പെൺകുട്ടിയെ മനസ്സിലായോ?
/indian-express-malayalam/media/media_files/uploads/2017/06/kalyani1.jpg)
മറ്റാരുമല്ല, മലയാളത്തിലെ യുവനടിമാർക്കിടയിൽ ശ്രദ്ധേയയായ കല്യാണി പ്രിയദർശന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്. സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയ്ക്ക് മലയാളത്തിലും തമിഴിലുമൊക്കെ കൈനിറയെ ചിത്രങ്ങളാണ്.
/indian-express-malayalam/media/media_files/uploads/2021/03/Kalyani-Priyadarshan-marakkar.jpg)
കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥും സിനിമയിൽ തന്റെ വരവ് അറിയിച്ചിരുന്നു. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വിഎഫ്എക്സ് ഒരുക്കിയതിന് ദേശീയ പുരസ്കാരവും കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ പ്രത്യേക ജൂറി പരാമർശവും സിദ്ധാർത്ഥിന് ലഭിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/03/12/7kZlfYI9gUR6akjWxtTl.jpg)
കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ 'ഹലോ' ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ 'ഇരുമുഗന്', ഹൃതിക് റോഷന്റെ 'കൃഷ് 3' എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.
/indian-express-malayalam/media/media_files/2025/03/12/SY5Liqvek6qpVPGhaWJG.jpg)
തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് മരക്കാർ, ഹൃദയം, ബ്രോ ഡാഡി, ശേഷം മൈക്കിൽ ഫാത്തിമ, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലൂടെ കല്യാണി മലയാളത്തിൽ സജീവമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.