/indian-express-malayalam/media/media_files/2025/03/21/lena-aju-varghese-childhood-photo-fi-787610.jpg)
Throwback Thursday: Guess Who
/indian-express-malayalam/media/media_files/2025/03/21/lena-aju-varghese-childhood-photo-1-112570.jpg)
ആദ്യക്കാഴ്ചയിൽ സഹോദരനും സഹോദരിയുമാണെന്നു തോന്നും. അത്തരത്തിലുള്ളൊരു ത്രോബാക്ക് ചിത്രമാണിത്. ഈ ചിത്രത്തിലുള്ള കുട്ടികൾ സഹോദരങ്ങളല്ല, അതേസമയം സഹപ്രവർത്തകരാണ് താനും. ആരൊക്കെയാണ് ചിത്രത്തിലുള്ളത് എന്നു മനസ്സിലായോ?
/indian-express-malayalam/media/media_files/2025/03/21/dsFnoYYP53WerapbwtYb.jpg)
മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളാണിവർ. ഏതു തരത്തിലുളള റോളും ഇവരുടെ കൈകളിൽ ഭദ്രമാണ്. ഇനിയും കൺഫ്യൂഷനാക്കുന്നില്ല, നടി ലെനയും നടൻ അജു വർഗീസുമാണ് ചിത്രത്തിലുള്ളത്. ഇവർ കുട്ടിക്കാലം മുതലേ പരിചയക്കാരായിരുന്നോ എന്നാണോ ചിന്തിക്കുന്നത്. എന്നാൽ അതുമല്ല, ഈ ചിത്രത്തിനു പിന്നിലൊരു ഗിമ്മിക്കുണ്ട്.
/indian-express-malayalam/media/media_files/2025/03/21/lena-aju-varghese-saajan-backery-since-1962-981977.jpg)
സാജൻ ബേക്കറി പുറത്തിറങ്ങിയ സമയത്തു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചിത്രമാണിത്. ചിത്രത്തിൽ അജുവും ലെനയും സഹോദരങ്ങളായിട്ടാണ് അഭിനയിച്ചത്. 'സാജൻ ബേക്കറി' എന്ന ചിത്രത്തിനു വേണ്ടി രണ്ടുപേരുടെയും കുട്ടിക്കാല ചിത്രങ്ങൾ ഫോട്ടോഷോപ്പിൽ ചേർത്തുവച്ച് എഡിറ്റ് ചെയ്തെടുത്ത ചിത്രമാണിത്.
/indian-express-malayalam/media/media_files/i0aOoHqXRW4wwYzHURJw.jpg)
അരുൺ ചന്ദ്രൻെറ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'സാജൻ ബേക്കറി സിൻസ് 1962'. ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിൽ കെ ബി ഗണേഷ്, രഞ്ജിത്ത് മേനോൻ, ഗ്രേസ് ആൻറണി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
/indian-express-malayalam/media/media_files/uploads/2017/01/aju-varghese.jpg)
'മലർവാടി ആർട്ട്സ് ക്ലബ്' എന്ന വീനിത് ശ്രീനിവാസൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് അജു വർഗീസ്. കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങുന്ന അജുവിന്റെ 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' എന്ന വെബ് സീരീസ് അടുത്തകാലത്ത് വലിയ ജനപ്രീതി നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.