/indian-express-malayalam/media/media_files/2025/11/22/priyanka-chopra-childhood-photo-2025-11-22-14-42-58.jpg)
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-fi-545010.jpg)
ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച ദമ്പതിമാരുടെ മകൾ. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഗ്ലോബൽ താരമായി അറിയപ്പെടുക എന്നതായിരുന്നു ആ പെൺകുട്ടിയ്ക്ക് കാലം കാത്തുവച്ച നിയോഗം. അങ്ങനെയൊരു താരത്തിന്റെ കുട്ടിക്കാലചിത്രമാണിത്. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-5-847768.jpg)
പറഞ്ഞുവരുന്നത് നടി പ്രിയങ്ക ചോപ്രയെ കുറിച്ചാണ്. പ്രിയങ്കയുടെ കുട്ടിക്കാലത്തുനിന്നുള്ള ചിത്രങ്ങളാണ് ഇതെല്ലാം. ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. അച്ഛനമ്മമാരെ കുറിച്ചോർത്ത് താനെന്നും അഭിമാനിക്കുന്നുവെന്ന് മറ്റൊരു അവസരത്തിൽ പ്രിയങ്ക കുറിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-2-554327.jpg)
കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. Daddy's lil girl എന്നാണ് ടാറ്റുവിൽ പോലും താരം കുറിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-3-451236.jpg)
അശോക് ചോപ്രയുടെ മരണത്തെ തുടർന്നായിരുന്നു തന്റെ വലതു കൈത്തണ്ടയിൽ അച്ഛനോടുള്ള ബഹുമാനാർത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു. കാൻസറുമായുള്ള പോരാട്ടത്തിനു ഒടുവിലായിരുന്നു അശോക് ചോപ്രയുടെ മരണം.
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-7-101997.jpg)
ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് പ്രിയങ്ക ബോസ്റ്റണിൽ നിന്ന് മടങ്ങിയെത്തിയത്. രണ്ടു രാജ്യങ്ങളിലെയും വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യത്യാസമുള്ളത് കൊണ്ട് ഒരു വർഷത്തെ ഗ്യാപ് താരത്തിന് പഠനത്തിലെടുക്കേണ്ടി വന്നു. ഇതിനിടയിലാണ് പ്രിയങ്ക മിസ്സ് ഇന്ത്യ മത്സരത്തിന് പങ്കെടുത്തത്.
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-9-781402.jpg)
തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം ചൂടുന്നത്. പഠനം ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായൊരു കരിയർ തിരഞ്ഞെടുക്കുന്നതിനോട് പ്രിയങ്കയുടെ അച്ഛന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര യാഥാസ്ഥിതിക ചിന്താഗതിയുള്ള വ്യക്തിയായിരുന്നെന്നാണ് അമ്മ മധു ചോപ്ര പറയുന്നു.
/indian-express-malayalam/media/media_files/2025/05/13/priyanka-chopra-jonas-childhood-photo-ng-8-428865.jpg)
പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ആ മിസ് ഇന്ത്യ പട്ടം. അവിടം മുതൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയതു വരെയുള്ള പ്രിയങ്കയുടെ ജീവിതയാത്ര സ്വപ്നസമാനമാണ്. ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ രണ്ടു പതിറ്റാണ്ടായി തിളങ്ങി നിൽക്കുകയാണ് പ്രിയങ്ക ചോപ്ര.
/indian-express-malayalam/media/media_files/2025/11/17/priyanka-chopra-6-2025-11-17-16-26-22.jpg)
2002ൽ ഒരു തമിഴ് സിനിമയിലൂടെയും 2003ൽ ബോളിവുഡിലൂടെയും എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായ പ്രിയങ്ക ഇന്ന്, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ്. മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന വാരാണസി എന്ന ചിത്രത്തിനായി 30 കോടി രൂപയാണ് പ്രിയങ്ക പ്രതിഫലം കൈപ്പറ്റിയത്. അതേസമയം, 'സിറ്റാഡൽ' എന്ന വെബ് സീരീസിൽ അഭിനയിക്കാൻ 41 കോടിയാണ് പ്രിയങ്ക പ്രതിഫലം വാങ്ങിയത്. നിലവിൽ, ഹീറോയ്ക്ക് തുല്യം തന്നെ പ്രതിഫലം കൈപ്പറ്റുന്ന നടി കൂടിയാണ് പ്രിയങ്ക.
/indian-express-malayalam/media/media_files/2025/04/11/priyanka-chopra-ng-917372.jpg)
പവർ കപ്പിൾസ് എന്നറിയപ്പെടുന്ന പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കൂടി ഏകദേശം 1250 കോടി രൂപയുട ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഹോളിവുഡിലെ ഏറ്റവും ധനികരായ ദമ്പതികളുടെ പട്ടികയിലും ഇരുവരുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us