/indian-express-malayalam/media/media_files/uploads/2023/09/Juhi-Chawla.jpg)
From Cute Kid to Bollywood Star: Can You Recognize Her?
ടിബിടി (TBT) എന്നു ചുരുക്കി വിളിക്കപ്പെടുന്ന ത്രോബാക്ക് തേഴ്സ്ഡേ (Throwback Thursday) എന്ന സോഷ്യൽ മീഡിയ ട്രെൻഡ് പലപ്പോഴും രസകരവും കൗതുകവുമായ പഴയ കാലത്തിലേക്കുള്ള വാതിലുകൾ തുറന്നിടുകയാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം പലപ്പോഴും സെലിബ്രിറ്റികളുടെ ത്രോബാക്ക് തേഴ്സ്ഡേ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
ത്രോബാക്ക് ചിത്രങ്ങൾ പലപ്പോഴും താരങ്ങളെ അവരുടെ ഭൂതകാലത്തെക്കുറിച്ച് ഓർമ്മിക്കാനും പ്രിയപ്പെട്ട ഓർമ്മകൾ പങ്കിടാനും സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ പഴയ ഫോട്ടോകളും സ്റ്റോറികളും പങ്കിടുന്നതിലൂടെ താരങ്ങൾ അവരുടെ ഓർമ്മകൾ ഡിജിറ്റലായി സംരക്ഷിക്കുക കൂടിയാണ്.
ബോളിവുഡിൽ ഒരുകാലത്ത് താരറാണിയായി തിളങ്ങിയ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൊണ്ണൂറുകളിൽ ബോളിവുഡിലെ മുൻനിര നായിക, ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്ത്, മലയാളത്തിലും ഈ ബോളിവുഡ് സുന്ദരി അഭിനയിച്ചിട്ടുണ്ട്. അതും മലയാളത്തിന്റെ അഭിമാനതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം. ഇത്രയും പറയുമ്പോൾ തന്നെ ആളെ പിടികിട്ടി കാണും.
/indian-express-malayalam/media/media_files/uploads/2023/09/Juhi-Chawla-1.jpg)
അതെ, ബോളിവുഡ് താരം ജൂഹി ചൗള തന്നെ. ജൂഹിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇഷ്ക്, ഖയാമത് സെ ഖയാമത്, ഫിർ ഭിൽ ഹെ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകളിൽ ജൂഹി ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിൽ നായികയായി എത്തിയതും ജൂഹി ആയിരുന്നു. ഹരിയ്ക്കും കൃഷ്ണനും പിടികൊടുക്കാതെ പോയ മീരയായി ശ്രദ്ധേയ പ്രകടനമാണ് ജൂഹി കാഴ്ച വച്ചത്.
/indian-express-malayalam/media/media_files/uploads/2023/09/image-31.png)
1995 ലായിരുന്നു ജൂഹിയുടെ വിവാഹം. ബിസിനസുകാരനായ ജയ് മെ​ഹ്തയെ ആണ് ജൂഹി വിവാഹം ചെയ്തിരിക്കുന്നത്. അമ്മ കാർ അപകടത്തിൽ മരിച്ച സമയത്ത് ജൂഹിയ്ക്ക് ആശ്വാസവും പിന്തുണയുമായത് ജയ് ആയിരുന്നു. ആ സൗഹൃദമാണ് പിൽക്കാലത്ത് വിവാഹത്തിലെത്തിയത്. ജയ് മെഹ്തയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ വിമാന അപകടത്തിൽ മരണപ്പെട്ടിരുന്നു. ജാൻവി മെ​ഹ്ത, അർജുൻ മെഹ്ത എന്നിങ്ങനെ രണ്ടു മക്കളാണ് ജൂഹി- ജയ് ദമ്പതികൾക്ക്.
ഭർത്താവിനും ഷാരൂഖ് ഖാനുമൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയാണ്. ഷാരൂഖിനൊപ്പം ജൂഹി അഭിനയിച്ച ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി മുതൽ മൂന്ന് ചിത്രങ്ങൾ നിർമ്മിച്ച ഡ്രീംസ് അൺലിമിറ്റഡ് എന്ന നിർമ്മാണ കമ്പനിയുടെ സഹസ്ഥാപകയാണ്.
ഡാൻസ് റിയാലിറ്റി ഷോയായ ജലക് ദിഖ്‌ല ജായുടെ മൂന്നാം സീസണിൽ ടാലന്റ് ജഡ്ജായും ജൂഹി എത്തിയിരുന്നു. ഹുഷ് ഹുഷ് വെബ് സീരീസിലും സമീപകാലത്ത് ജൂഹി ചൗള അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us