/indian-express-malayalam/media/media_files/2025/03/18/V53UnfGObCakEkQ0jl9P.jpg)
Throwback Thursday: Guess Who?
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-206844.jpg)
ഫിലിമിൽ പകർത്തിയ ചിത്രങ്ങൾക്ക് എക്കാലവും അതിന്റേതായൊരു വശ്യതയുണ്ട്. കാലം കഴിഞ്ഞുപോവുന്തോറും അവയുടെ മൂല്യം ഏറുകയാണ്. അത്തരത്തിൽ അമൂല്യമായ ചില ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നടി മാളവിക മോഹനൻ.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-4-794265.jpg)
അമ്മയുടെ ജന്മദിനത്തിലാണ് മാളവിക തന്റെ കുട്ടിക്കാലചിത്രങ്ങളിൽ ചിലത് പങ്കുവച്ചത്. അമ്മയുടെ മനോഹരമായ ചില പോർട്രെയ്റ്റുകളും കൂട്ടത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-6-585509.jpg)
മാളവികയുടെ അച്ഛനും പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനൻ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-1-535418.jpg)
"പണ്ടൊക്കെ അച്ഛൻ എന്റെയും അമ്മയുടെയും ഏറ്റവും മനോഹരമായ ചിത്രങ്ങൾ എടുക്കുമായിരുന്നു. മിക്ക ഫോട്ടോകളും ഒരു സിനിമയിലെ ഫ്രെയിമുകൾ പോലെയാണ് തോന്നുന്നത്. ഞാൻ വളരെ ചെറുപ്പമായിരുന്നതിനാലും ഇത്തരത്തിലുള്ള ധാരാളം ചിത്രങ്ങൾ കണ്ടും വളർന്നതിനാൽ ഇവ എത്ര അപൂർവവും വിലപ്പെട്ടതുമാണെന്ന് എനിക്ക് അന്നൊന്നും മനസ്സിലായിരുന്നില്ല. എല്ലാ വീട്ടിലും, എല്ലാ കുടുംബത്തിലും മനോഹരമായ ഫിലിം ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരം ഉണ്ടെന്ന് ഞാൻ കരുതി. ഒടുവിൽ എല്ലാം ഡിജിറ്റലായി, അദ്ദേഹം ഞങ്ങളെ ഇങ്ങനെ ക്ലിക്ക് ചെയ്യുന്നത് നിർത്തി. ഒരുപക്ഷേ ഡിജിറ്റലിൽ അദ്ദേഹം പ്രണയം കണ്ടെത്തിയില്ലായിരിക്കാം. ഒരുപക്ഷേ ചിത്രങ്ങൾ എടുക്കുന്നത് വളരെ എളുപ്പമായതിനാലുമാവാം. കാര്യങ്ങൾ വളരെ എളുപ്പമാകുമ്പോൾ നമ്മൾ പല കാര്യങ്ങളും ചെയ്യുന്നത് നിർത്തുന്നു," മാളവിക കുറിച്ചു.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-3-656833.jpg)
"ഇന്ന് ഞങ്ങളുടെ വീട്ടിലെ ഏറ്റവും വിലപ്പെട്ട ചില സ്വത്തുക്കളാണ് ഈ ചിത്രങ്ങൾ. ഏറ്റവും സുന്ദരിയായ മ്യൂസിന് ജന്മദിനാശംസകൾ," എന്നും മാളവിക കുറിച്ചു.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-5-879562.jpg)
അമ്മയുടെ ചിത്രങ്ങളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് ഷെയർ ചെയ്യുന്നതെന്നും മാളവിക പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-1-860957.jpg)
കെ യു മോഹനന്റെ മകളായ മാളവിക, ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-5-938124.jpg)
നിർണായകം, ഗ്രേറ്റ് ഫാദർ, പേട്ട, ക്രിസ്റ്റി, മാസ്റ്റർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-3-423471.jpg)
മോഹൻലാൽ- സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വത്തിൽ അഭിനയിച്ചുവരികയാണ് മാളവിക ഇപ്പോൾ.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-2-255898.jpg)
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മാളവിക
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-6-433925.jpg)
മാളവികയുടെ കുടുംബചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.