scorecardresearch

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഈ താരസുന്ദരിയെ മനസ്സിലായോ?

ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന താരസുന്ദരി; കുട്ടിക്കാലചിത്രങ്ങൾ വൈറലാവുമ്പോൾ.

ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന താരസുന്ദരി; കുട്ടിക്കാലചിത്രങ്ങൾ വൈറലാവുമ്പോൾ.

author-image
Entertainment Desk
New Update
DEEPIKA PADUKONE

ബോളിവുഡിലെ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാൾ. പൊക്കത്തിലും അഭിനയമികവിലും തലപ്പൊക്കമുള്ള നായിക.  നായകന്മാരില്ലാതെ പോലും ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള നായിക. ഈ നായികയ്ക്ക് വേണ്ടി മാത്രം സിനിമകൾ ബോളിവുഡിൽ ഉണ്ടാവുന്നു എന്നതും ഈ അഭിനേത്രിയുടെ പ്രതിഭയേയും താരപ്രഭയേയും അടയാളപ്പെടുത്തുന്ന കാര്യമാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ.

Advertisment

പറഞ്ഞു വരുമ്പോൾ തന്നെ ആളെ പിടികിട്ടി കാണും. മറ്റാരുമല്ല, ബോളിവുഡിന്റെ താരറാണി ദീപിക പദുകോണിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബോളിവുഡിന്റെ പൊക്കക്കാരിയായ നായിക ദീപികയുടെ 38-ാം ജന്മദിനമാണിന്ന്. താരത്തിന്റെ കുട്ടിക്കാലത്തുനിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 

ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതും വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോഴാണ്  കുടും‌ബം ബാംഗ്ലൂരിലേക്ക് താമസം മാറുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെ വഴിയെ ബാഡ്മിന്റണിൽ പരിശീലനം നേടിയ ദീപിക ദേശീയ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. പിന്നീട് സ്പോർട്സ് ഉപേക്ഷിച്ച് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. മോഡലിംഗിൽ നിന്നുമാണ് ദീപിക സിനിമയിലേക്ക് എത്തിയത്. ദീപികയുടെ സഹോദരി അനിഷ പദുകോൺ ഉയർന്നു വരുന്ന  ഗോൾഫ് താരമാണ്.

കന്നഡ സിനിമയായ 'ഐശ്വര്യ' എന്ന ചിത്രത്തിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'ഓം ശാന്തി ഓം' എന്ന ഹിന്ദിചിത്രത്തിലൂടെ ദീപിക ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

Advertisment

ഇന്ന് ബോളിവുഡിലെ താരമൂല്യമുള്ള, സക്സസ്ഫുൾ നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. ദീപികയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള നിരവധി സിനിമകളാണ് ഇതിനകം റിലീസിനെത്തിയത്. 2023ൽ പുറത്തിറങ്ങിയ 1000 കോടിയിലേറെ കളക്റ്റ് ചെയ്ത പത്താൻ, ജവാൻ എന്നീ രണ്ടു ഷാരൂഖ് ചിത്രങ്ങളിലും ദീപിക ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചിരുന്നു. 

നിർമാതാവ് എന്ന രീതിയിലും ദീപിക തന്നെ അടയാളപ്പെടുത്തി കഴിഞ്ഞു. സ്കിൻ കെയർ പ്രൊഡക്റ്റുകൾ വിപണിയിലെത്തിച്ചുകൊണ്ട് ബിസിനസ്സ് രംഗത്തും ശോഭിക്കുകയാണ് ദീപിക. 

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018ൽ ദീപിക തന്റെ ബോയ്ഫ്രണ്ടായ രൺവീർ സിങ്ങിനെ വിവാഹം ചെയ്തു. ഇന്ന് ബോളിവുഡിലെ പവർ കപ്പിൾസ് ആണ് രൺവീറും ദീപികയും. 

Read More Entertainment Stories Here

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: