scorecardresearch

ദശലക്ഷകണക്കിന് ആരാധകരുള്ള രണ്ടു താരങ്ങൾ ഈ സ്കൂൾ ഫോട്ടോയിലുണ്ട്

ഈ രണ്ടു താരങ്ങളും കുട്ടിക്കാലത്ത് സഹപാഠികളായിരുന്നു എന്ന കാര്യം പലർക്കും അറിയില്ല

Hrithik Roshan, John Abraham, Hrithik Roshan childhood photo, John Abraham childhood photo

താരങ്ങളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനുമൊക്കെ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. അതുകൊണ്ടു തന്നെ അവരുടെ കുട്ടിക്കാലചിത്രങ്ങളും ആരാധകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സ്കൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണിത്. പക്ഷേ ഈ ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഹൃത്വിക്കിനൊപ്പം തന്നെ മറ്റൊരു ബോളിവുഡ് താരം കൂടി ചിത്രത്തിലുണ്ട്. ആരാണ് ആ നടനെന്നല്ലേ, പാതി മലയാളിയായ ജോൺ എബ്രഹാമാണ് ആ താരം. ഇരുവരും സഹപാഠികളായിരുന്നു എന്ന കാര്യം പലർക്കും അറിയില്ല. ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ വിദ്യാർത്ഥികളായിരിക്കെ എടുത്ത ചിത്രമാണിത്.

മലയാളിയും ആലുവ സ്വദേശിയും ആർക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫർഹാന്റെയും മകനായി മുംബൈയിൽ ആണ് ജോൺ എബ്രഹാമിന്റെ ജനനം. മുംബൈ സ്കോട്ടിഷ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദം നേടി.

മോഡലിങ്ങ് രംഗത്തു നിന്നുമാണ് ജോൺ സിനിമയിലെത്തിയത്. 2003-ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. സായ, പാപ്, ധൂം, കൽ, ഗരം മസാല, വാട്ടർ, സിന്ദാ, ടാക്സി നമ്പർ 921, ബാബുൽ, കാബൂൾ എക്‌സ്പ്രസ്്, എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഷാരൂഖിനൊപ്പം പഠാൻ എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്. ചിത്രം കളക്ഷനിൽ ആയിരം കോടി പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ജോണും.

പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ മകനായ ഹൃത്വിക് ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നായകവേഷത്തിൽ എത്തുന്നത് ‘കഹോ ന പ്യാർ ഹേ’ എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ അഭിനയത്തിന് ഹൃത്വിക്കിന് മികച്ച നടൻ, പുതുമുഖ നടൻ എന്നീ കാറ്റഗറികളിൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു. കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നടനായി ഹൃത്വിക് വളർന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Throwback picture of hrithik roshan and john abraham from their school days