/indian-express-malayalam/media/media_files/uploads/2021/10/Aditi-Rao-Hydari-childhood-photo.jpg)
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സുജാതയായി അടുത്തിടെ മലയാളികളുടെയും ഇഷ്ടം കവർന്ന താരമാണ് അദിതി റാവു ഹൈദരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'പ്രജാപതി' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഈ നര്‍ത്തകി വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു 'സൂഫിയും സുജാതയും'. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/uploads/2021/10/Adithi-Rao-6.jpg)
അദിതിയുടെ 35-ാം ജന്മദിനമായിരുന്നു വ്യാഴാഴ്ച. താരത്തിന്റെ കുട്ടിക്കാലചിത്രങ്ങളാണ് പിറന്നാൾ ദിനത്തിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ 'സ്രിംഗാരം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു.
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത 'യേ സാലി സിന്ദഗി' ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
'ദ ഗേൾ ഓൺ ദ ട്രെയിൻ' എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം 'മഹാസമുദ്രം', ദുൽഖർ നായകനാവുന്ന 'ഹേ സിനാമിക' എന്നീ ചിത്രങ്ങളിലും അദിതിയുണ്ട്.
ഏറ്റവും സ്റ്റൈലിഷ് നടിമാരിൽ ഒരാൾ എന്നാണ് അദിതി അറിയപ്പെടുന്നത്. അദിതിയുടെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഫാഷൻപ്രേമികളുടെ ശ്രദ്ധ കവരാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us/indian-express-malayalam/media/media_files/uploads/2021/10/Adithi-Rao-3.jpg)
/indian-express-malayalam/media/media_files/uploads/2021/10/Adithi-Rao-4.jpg)
/indian-express-malayalam/media/media_files/uploads/2021/10/adithi-rao-5.jpg)
/indian-express-malayalam/media/media_files/uploads/2021/10/Aditi-Rao-Hydari-1.jpg)
/indian-express-malayalam/media/media_files/uploads/2021/10/Aditi-Rao-Hydari.jpg)