/indian-express-malayalam/media/media_files/2025/11/18/nayanthara-throwback-fi-2025-11-18-12-08-10.jpg)
Throwback Photos
തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന, ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു പെൺകുട്ടി... എന്നാൽ ആ പെൺകുട്ടിയ്ക്കായി കാലം കാത്തുവച്ച നിയോഗം മറ്റൊന്നായിരുന്നു.
കോടിക്കണക്കിനു ആരാധകരുള്ള, തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്ത താരസാന്നിധ്യമാണ് ഈ പെൺകുട്ടി ഇന്ന്. 41ൻ്റെ നിറവിൽ ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർസ്റ്റാറിനെ അറിയാത്തവർ ഉണ്ടാകില്ല.
ആരെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്നു മനസ്സിലായോ? മലയാളത്തിന്റെ അഭിമാനതാരമായ നയൻതാരയെ കുറിച്ചു തന്നെ. നയൻതാരയുടെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങളാണ് മുകളിൽ നൽകിയത്.
Also Read: 6 വർഷത്തിനിടെ 116 സിനിമകൾ ചെയ്ത സൂപ്പർ ഹീറോ; ആളെ മനസ്സിലായോ?
ഡയാന മറിയം എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. 1984 നവംബർ 18ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ഡയാനയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
വോഗ് മാഗസിന്റെ കവർചിത്രത്തിൽ വരെ പ്രത്യക്ഷപ്പെട്ട, തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം.
/filters:format(webp)/indian-express-malayalam/media/media_files/2025/11/14/nayanthara-childhood-photo-1-2025-11-14-13-45-46.jpg)
2003ലാണ് നയൻതാര തന്റെ കരിയർ ആരംഭിച്ചത്. നയൻതാരയുടെ അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്.
20 വർഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സംവിധായകനായ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ജീവിതപങ്കാളി. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാര- വിഘ്നേഷ് പ്രണയം മൊട്ടിട്ടത്. ഈ ദമ്പതികൾക്ക് ഉലക്, ഉയിർ എന്നിങ്ങനെ രണ്ടു ആൺമക്കളാണുള്ളത്.
സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു.മനസ്സിനക്കരെ’യിൽ തുടങ്ങിയ നയൻതാരയുടെ സിനിമാജീവിതം ഷാരൂഖിന്റെ നായികയായി ബോളിവുഡ് ചിത്രം ‘ജവാനി’യിൽ എത്തിനിൽക്കുന്നു.
ഷാരൂഖ് ഖാൻ, രജനി, മമ്മൂട്ടി മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും നയൻതാര ഇതിനകം തന്നെ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.
തനിഷ്ക്, പോത്തീസ്, വാക്ക്മേറ്റ്, ടാറ്റ സ്കൈ, ദി ലിപ് ബാം കമ്പനി തുടങ്ങി പത്തോളം ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നയൻതാര. ബ്രാൻഡ് എൻഡോഴ്സ്മെന്റിന് 5 മുതൽ 7 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-7-2025-10-22-11-28-16.jpg)
Also Read:
എട്ട് ആഢംബര വാഹനങ്ങളാണ് നയൻതാരയുടെ സ്വകാര്യശേഖരത്തിൽ ഉള്ളത്. 3 കോടി വിലവരുന്ന മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് (Maybach GLS 600), 1.84 കോടി രൂപയുടെ ബിഎംഡബ്ല്യു 7 സീരീസ്, 1. 37 കോടി രൂപയുടെ ബെൻസ് GLS 350 D, 1.09 കോടിയുടെ BMW X5, 94.5 ലക്ഷം രൂപയുടെ Audi Q7, 36.3 ലക്ഷം ഫോർഡ് എൻഡവർ, 26.4 ലക്ഷം ഇന്നോവ ക്രിസ്റ്റ എന്നിവയാണ് ആഢംബര കാറുകൾ. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച്, നയൻതാര കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ യാത്രാ ആവശ്യങ്ങൾക്കായി ഒരു സ്വകാര്യ ജെറ്റ് വാങ്ങി. 48 കോടി രൂപയോളമാണ് ഈ പ്രൈവറ്റ് ജെറ്റിന്റെ വില. അല്ലു അർജുൻ, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രാം ചരൺ, അക്കിനേനി നാഗാർജുന എന്നിങ്ങനെ അപൂർവ്വം താരങ്ങൾക്കു മാത്രമേ ദക്ഷിണേന്ത്യയിൽ സ്വകാര്യജെറ്റുകൾ ഉള്ളൂ.
9സ്കിൻ, ഫെമി 9, റൗഡി പിക്ച്ചേഴ്സ് എന്ന നിർമ്മാണകമ്പനി എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളും നയൻതാരയ്ക്കുണ്ട്. 9Skin എന്ന ബ്രാൻഡ് നെയിമിൽ ചർമ്മസംരക്ഷണ പ്രൊഡക്റ്റുകളാണ് നയൻതാര വിപണിയിലെത്തിക്കുന്നത്. ഫെമി9 എന്ന ബ്രാൻഡിനു കീഴിൽ ഡെയ്ലി യൂസ് പാഡാണ് നയന്‍താര അവതരിപ്പിക്കുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായി ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താരയുടെ പ്രവർത്തനം. സ്ത്രീ ആര്‍ത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയുമാണ് ഡോ.ഗോമതി.
നയൻതാരയും ജീവിതപങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് 2021-ൽ റൗഡി പിക്‌ചേഴ്‌സ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചു. കൂഴങ്ങൾ (2021), നെട്രികണ്ണ് (2021), കാടകാത്തുവാക്കുള്ള രണ്ട് കാതൽ (2022) എന്നിങ്ങനെയുള്ള ചിത്രങ്ങൾ റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ചവയാണ്. ഈ കമ്പനിയുടെ ആസ്തി ഏതാണ്ട് 50 കോടിയാണ്.
Read More: രണ്ട് ഇതിഹാസങ്ങൾക്കൊപ്പം രാജമൗലി ചിത്രത്തിൽ ഒന്നിക്കുന്നത് വലിയ ബഹുമതി; ചിത്രങ്ങളുമായി പ്രിയങ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us