/indian-express-malayalam/media/media_files/2026/01/28/rashmika-mandanna-childhood-pics-2026-01-28-14-09-25.jpg)
Throwback Thursday
/indian-express-malayalam/media/media_files/2026/01/28/rashmika-mandanna-childhood-pics-1-2026-01-28-14-09-33.jpg)
Throwback Thursday: നടിമാരുടെ ബാല്യകാല ഫോട്ടോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരാറുണ്ട്. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേപോലെ തിളങ്ങുന്ന ഒരു താരത്തിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങളാണിത്.
/indian-express-malayalam/media/media_files/2026/01/08/rashmika-mandanna-kodagu-toptaxpayer-2026-01-08-14-48-28.jpg)
മാറ്റാരുമല്ല, ബോക്സ് ഓഫീസ് ക്വീൻ, നാഷണൽ ക്രഷ് എന്നിങ്ങനെയൊക്കെ വിശേഷണങ്ങളുള്ള രശ്മിക മന്ദാനയാണ് ചിത്രത്തിൽ നമ്മൾ കണ്ട പെൺകുട്ടി.
/indian-express-malayalam/media/media_files/2026/01/08/rashmika-mandanna-3-2026-01-08-12-51-10.jpg)
ഇന്ന് തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേപോലെ തിളങ്ങുന്ന രശ്മിക, ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളരുകയായിരുന്നു.
/indian-express-malayalam/media/media_files/2025/10/07/rashmika-mandanna-2025-10-07-12-56-32.jpg)
കുടകിലെ വിരാജ്പേട്ട സ്വദേശിയായ രശ്മി, ജന്മനാടായ കുടകിൽ ഏറ്റവും കൂടുതൽ ആദായനികുതി അടയ്ക്കുന്ന വ്യക്തി കൂടിയാണ്.
/indian-express-malayalam/media/media_files/2025/10/07/rashmika-mandanna-3-2025-10-07-12-56-32.jpg)
2016 ൽ പുറത്തിറങ്ങിയ ഗ്രിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അവർ നായികയായി അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ്, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
/indian-express-malayalam/media/media_files/2025/10/07/rashmika-mandanna-4-2025-10-07-12-56-32.jpg)
സുൽത്താൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അവർ നടൻ വിജയ്ക്കൊപ്പം 'വാരിസു' എന്ന ചിത്രത്തിലും അഭിനയിച്ചു. 'ആനിമൽ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചത്. പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുന്റെ നായികയായതും ഏറെ ശ്രദ്ധ നേടി.
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-fi-2025-06-19-10-08-05.jpg)
29 വയസ്സുള്ള രശ്മികയുടെ ആകെ ആസ്തി 66 കോടി രൂപയാണ്. വമ്പൻ ഹിറ്റായ 'പുഷ്പ 2' വിനായി താരം 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
/indian-express-malayalam/media/media_files/2025/05/10/GeLAPsUYYmgsGDoOFI6C.jpg)
ബംഗളൂരുവിലെ 8 കോടിയുടെ വീടിന് പുറമെ മുംബൈ, ഹൈദരാബാദ്, ഗോവ, കൂർഗ് എന്നിവിടങ്ങളിലും താരത്തിന് സ്വത്തുക്കളുണ്ട്. മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്പോർട്ട് തുടങ്ങി മികച്ച കാറുകളുടെ ഒരു നിര തന്നെ രശ്മികയ്ക്കും സ്വന്തമായുണ്ട്.
/indian-express-malayalam/media/media_files/2025/12/31/rashmika-mandanna-vijay-deverakonda-wedding-date-venue-2025-12-31-14-21-18.jpg)
പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം തന്നെ രശ്മികയുടെ വ്യക്തിജീവിതവും ഇപ്പോൾ വലിയ ചർച്ചയാണ്. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us