Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘മോഹന്‍ലാലിനെ’ തടഞ്ഞ് കോടതി: കഥ മോഷ്ടിച്ചെന്ന ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസിന് സ്റ്റേ

‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയെ ആസ്‌പദമാക്കിയുളളതാണ് സാജിദിന്റെ മോഹൻലാൽ സിനിമയെന്നാണ് കലവൂർ രവികുമാറിന്റെ ആരോപണം

mohanlal

തൃശൂർ: സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ റിലീസ് തൃശൂര്‍ കോടതി തടഞ്ഞു. തന്റെ കഥാസമാഹാരത്തെ ആസ്‌പദമാക്കി കോപ്പിയടിച്ചാണ് ചിത്രം ഒരുക്കിയതെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

തിരക്കഥാകൃത്ത് കലവൂർ രവികുമാർ സിനിമയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയെ ആസ്‌പദമാക്കിയുളളതാണ് സാജിദിന്റെ മോഹൻലാൽ സിനിമയെന്നാണ് കലവൂർ രവികുമാറിന്റെ ആരോപണം.

മോഹൻലാൽ എന്ന സിനിമയ്ക്കെതിരെ പകർപ്പകാശ ലംഘനത്തിനാണ് കേസ് നൽകിയിട്ടുളളത്. “പതിമൂന്ന് വർഷം മുമ്പ് കേരള കൗമുദിയുടെ സൺഡേ പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ “മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കരപേടിയാണ്” എന്നപേരിലുളള കഥയാണ് ഇവർ സിനിമ ആക്കിയിരിക്കുന്നത് എന്നതാണ് ഈ പരാതിക്ക് അടിസ്ഥാനമായ കാരണം. 2005 ലാണ് ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ന് ആലോചിക്കണം. അതിന് ശേഷം “മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കരപേടിയാണ്” തലക്കെട്ടിലാണ് എന്റെ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഇത് രണ്ട് പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ്.” രവികുമാര്‍ ഐഇ മലയാളത്തോട് പറഞ്ഞു.

mohanlal story published by kalavoor ravikumar
മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കരപേടിയാണ് എന്ന കലവൂർ രവികുമാറിന്റെ ചെറുകഥാ സമാഹാരത്തിന്റെ കവർ ചിത്രം

“ഒരാളുടെ ഭാര്യ മോഹൻലാലിന്റെ ഫാനാകുന്നതും അത് കുടുംബത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് എന്റെ കഥയെ കുറിച്ച് ഒറ്റവാചകത്തിൽ പറയാൻ പറ്റുക. ഈ​ കഥ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട ശേഷമാണ് ഇതേ കഥ സിനിമയാകുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്. ഈ കഥ സിനിമ ആകുന്നു എന്നറിഞ്ഞതിനെ തുടർന്ന് ഒന്നരകൊല്ലം മുമ്പ് ഫെഫ്കയിൽ റൈറ്റേഴസ് യൂണിയനിൽ പരാതിപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഫെഫ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയുടെ പിന്നണി പ്രവർത്തകർ അത് ചെയ്തില്ല. പരാതി ഉണ്ടെങ്കിൽ എൻ ഒ​സി കൊടുക്കാൻ പറ്റില്ല. എന്നാൽ റൈറ്റേഴ്സ് യൂണിയന്റെ എൻഒസി പോലും ഇല്ലാതെ പടം റിലീസ് ചെയ്യാൻ സിനിമയുടെ പ്രവർത്തകർ ശ്രമിച്ചു. യൂണിയന്റെ നിലപാടിന് വിരുദ്ധമാണ് ഈ​ സിനിമയുടെ അണിയറ പ്രവർത്തകരുടേത്.”

“എന്റെ കോപ്പിറൈറ്റ് വയലേറ്റ് ചെയ്തു. ടൈറ്റിലിൽ എന്റെ പേര് വേണം. എന്റെ കഥയെ ഉപയോഗിച്ചാണ് സിനിമ എടുത്തിട്ടുളളത്. അതിന് മാന്യമായ അംഗീകാരം എന്റെ സർഗാതക്മകതയ്ക്ക് ലഭിക്കണം എന്നുളളതിനാലാണ് കേസ് കൊടുത്തിട്ടുളളത്.” തൃശൂർ ജില്ലാ കോടതിയെയാണ് നീതി ലഭിക്കുന്നതിനായി സമീപിച്ചിട്ടുളളതെന്ന് കലവൂർ രവികുമാർ പറഞ്ഞു.

കലവൂർ രവികുമാറിന് തിരക്കഥ വായിക്കാൻ കൊടുക്കാൻ തയ്യാറായിരുന്നുവെന്നും പക്ഷേ അത് അദ്ദേഹം വായിക്കാൻ തയ്യാറായില്ലെന്നും സംവിധായകൻ സാജിദ് യഹിയ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ”ഇത്തരം ഒരു ആരോപണം ഉണ്ടായപ്പോൾ തന്നെ അദ്ദേഹത്തിനെ വിളിച്ച് തിരക്കഥ വായിക്കാൻ തരാമെന്നു പറഞ്ഞു. അദ്ദേഹം തയ്യാറായില്ല. പിന്നീട് ഫെഫ്കയിൽ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ മൂന്നു തവണ തിരക്കഥ വായിക്കാനായി സംഘടനയ്ക്ക് മുന്നിൽവച്ചു. പക്ഷേ അത് വായിക്കാൻ അദ്ദേഹം തയ്യാറായില്ല. തിരക്കഥ വായിക്കാതെയും ടീസർ കാണുന്നതിനു മുൻപും സിനിമയുടെ പോസ്റ്റർ കാണുന്നതിനും മുൻപേയാണ് കഥ മോഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപണം ഉയർത്തുന്നത്.”

“ഇതാദ്യമായല്ല കലവൂർ രവികുമാർ ഒരു സിനിമയ്ക്കെതിരെ കേസ് കൊടുക്കുന്നത്. ‘ജോർജേട്ടൻസ് പൂരം’, ‘രക്ഷാധികാരി ബൈജു’ എന്നീ സിനിമകൾക്കെതിരെ കേസ് കൊടുത്തു. മൈതാനം എന്ന തന്റെ ചെറുകഥയെ ആസ്പദമാക്കിയുളളതാണ് ജോർജേട്ടൻസ് പൂരം എന്നായിരുന്നു ആരോപണം. ഈ കേസുകളൊക്കെ പിന്നീട് എന്തായി? മീഡിയ പബ്ലിസിറ്റിക്കുവേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്.”

“1971 ജനുവരി ഒന്നിന് ഇറങ്ങിയ ‘ഗുഡ്‌ഡി’ എന്ന ഹിന്ദി സിനിമയിൽ ധർമേന്ദ്രയെ ഇഷ്ടപ്പെടുന്ന ജയാ ബച്ചന്റെ കഥയാണ് പറയുന്നത്. 1976 ൽ ശ്രീദേവി, കമൽഹാസൻ എന്നിവർ അഭിനയിച്ച ‘സിനിമ പൈത്യ’ത്തിന്റെ ആശയവും ഇതുതന്നെയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ നേരിടുന്ന പ്രശ്നങ്ങളാണ് ഇൻസ്‌പെക്ടർ ബൽറാം, കമ്മിഷ്ണർ എന്നീ സിനിമകളുടെ കഥ. ഇതെങ്ങനെ കോപ്പിറൈറ്റ് വയലേഷൻ ആവും?”

“ആദ്യ 5 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് വക്കീൽ നോട്ടീസ് അയച്ചു. ഇപ്പോൾ സിനിമയുടെ ലാഭത്തിന്റെ 25 ശതമാനം ലാഭം വേണമെന്ന് പറഞ്ഞ് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിന്റെ പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്,” സാജിദ് യഹിയ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thrissur court put off the release of mohanlal movie

Next Story
തൈമുർ അച്ഛനെപ്പോലെ നടനാവേണ്ട, ആരാകണമെന്ന് വെളിപ്പെടുത്തി കരീന കപൂർ
The moderation of comments is automated and not cleared manually by malayalam.indianexpress.com