വിനായകനെ നായകനാക്കി ഷാനവാസ് എം.ബവക്കുട്ടി സംവിധാനം ചെയ്യുന്ന “തൊട്ടപ്പൻ” എന്ന പുതിയ ചിത്രത്തിന്റെ ടീസറെത്തി. ഒരു ആക്ഷൻ ത്രില്ലറാണ് ചിത്രമെന്ന സൂചന നൽകുന്നതാണ് ടീസർ. കിസ്മത്തിന് ശേഷം ഷാനവാസ് എം.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പൻ.
സ്ഫടികം സിനിമ കാണാൻ കുടുംബസമേതം തിയേറ്ററിലെത്തുന്ന വിനായകൻ തിയേറ്ററിനുള്ളിൽ സംഘട്ടനത്തിൽ ഏർപ്പെടുന്നതാണ് ടീസർ. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിസ് നൊറോണയുടെ “തൊട്ടപ്പൻ” എന്ന കഥയാണ് സിനിമയാകുന്നത്. പി.എസ്.റഫീഖ് ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായക വേഷത്തിലാണ് വിനായകൻ ചിത്രത്തിലെത്തുന്നത്. വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ.ജയന്‍, കൊച്ചു പ്രേമന്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.