ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും, സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയും കടല്‍ കടക്കുന്നു. 2017ലെ ടൊറന്റോ റീല്‍ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തൊണ്ടി മുതല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെക്‌സി ദുര്‍ഗ ഏഷ്യ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്‌സിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുക. നവംബര്‍ 12ന് രാവിലെ 11.30ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദര്‍ശിപ്പിക്കും. ദി മൈനര്‍ ആന്‍ഡ് ദി ഐ വിറ്റ്‌നെസ്സ് എന്ന പേരിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഏഷ്യ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്‌സിലെ സംവിധാന വിഭാഗത്തിലേക്കാണ് സെക്‌സി ദുര്‍ഗ തിരഞ്ഞെടുക്കപ്പെട്ടത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ച് ‘എസ് ദുര്‍ഗ’ എന്നാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ