സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും പ്രശസ്തിയിൽ നിന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ മാറിസഞ്ചരിക്കുന്ന നടിമാരുണ്ട്. വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്നവർ. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്, കന്നട, മലയാളം സിനിമാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ലയ ഗോർട്ടിയും അക്കൂട്ടത്തിൽ ഒരാളാണ്. ‘തൊമ്മനും മക്കളും’, ‘രാഷ്ട്രം’, ‘ആലീസ് ഇൻ വണ്ടർലാന്റ്’, ‘ഉടയോൻ’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ലയ.

Laya, Laya gorty, Laya actress photos, Laya actress family
1992ൽ ബാലതാരമായാണ് ലയ സിനിമയിലെത്തിയത്. കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരിൽ ഒരാളായി മാറിയ ലയ അറുപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നടിയെന്നതിനൊപ്പം ഒരു കുച്ചിപ്പുടി നർത്തകി കൂടിയാണ് ലയ. സംഗീത അധ്യാപികയായ അമ്മയുടെയും ഡോക്ടറായ അച്ഛന്റെയും പാത വിട്ട് അഭിനയത്തിലാണ് ലയ ശോഭിച്ചത്.

Laya, Laya gorty, Laya actress photos, Laya actress family

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ലയയുടെ വിവാഹം. 2006 ജൂൺ 14ന് ഡോ. ശ്രീ ഗണേശ് ഗോർട്ടിയെ വിവാഹം ചെയ്ത ലയ ഇപ്പോൾ ലോസ് ഏഞ്ചൻസിലാണ് താമസം. സ്ലോക ഗോർട്ടി, വചൻ ഗോർട്ടി എന്നിവരാണ് മക്കൾ.

2006ൽ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളിൽ അതിഥിവേഷത്തിലെത്തിയിരുന്നു.

Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook