Uppum Mulakum: ഉപ്പും മുളകും പരമ്പരയിലെ ശാരദാമ്മയെ കണ്ട അനുഭവം പങ്കു വച്ച് മന്ത്രി തോമസ് ഐസക്. ആലപ്പുഴയിലെ പ്രതിഭാതീരം പദ്ധതിയുടെ മുഖ്യസംഘാടകരിലൊരാളായ മുന്‍സിപ്പല്‍ ജീവനക്കാരന് പ്രിന്‍സിന്റെ അമ്മയാണ് മനോഹരി എന്ന ശാരദാമ്മ. അമ്മയുടെ പിറന്നാളിന് പ്രിന്സിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിവരം അറിയുന്നത്. അന്ന് തന്നെ അവരെ കാണാന്‍ പോകണമെന്ന് തീരുമാനിച്ചു. അങ്ങനെ മന്ത്രി പ്രിന്‍സിന്റെ വീട്ടിലെത്തി, അവിടെ അപ്പോള്‍ പ്രിന്‍സിന്റെ പിറന്നാള്‍ ആഘോഷം നടക്കുകയായിരുന്നു.
ആലപ്പുഴ കൊറ്റംകുളങ്ങര കണ്ടനാട്ട് വീട്ടില്‍ കേശവമേനോന്റെയും അമ്മുക്കുട്ടിയുടെയും മകളായി 1956 ല്‍ ജനിച്ച മനോഹരി സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കലാവാസന പ്രകടിപ്പിച്ചിരുന്നു. പിന്നീട് ആശാന്മാരുടെ കീഴില്‍ നൃത്തവും അഭ്യസിച്ചു. ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത അക്കാഡമിയിലും പഠിച്ചു. തുമ്പോളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദൃശ്യ കലാവേദി എന്ന അമേച്വര്‍ നാടക ട്രൂപ്പ് നടത്തിയിരുന്ന ജോയി ആന്റണിയുമായി പ്രണയത്തിലായി. ഇവരുടെ നാടകമായിരുന്നു ആദ്യ അരങ്ങ്. 1972 ല്‍ വിവാഹം കഴിച്ചു. വിവാഹശേഷം ചെട്ടികുളങ്ങരയിലേക്ക് താമസം മാറുകയായിരുന്നു.
Read More: സുന്ദര ചിത്രം, അതിസുന്ദര വാക്കുകള്‍; ജീവിതത്തിലെ ‘ഈ നിമിഷ’ത്തെ കുറിച്ച് ലെച്ചു
മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ഈ വര്‍ഷം അരങ്ങ് മാറുകയാണ് ഉപ്പും മുളകും പരമ്പരയിലെ അമ്മ. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തില്‍ നായകന് ആസിഫ് അലിയുടെ അമ്മയായിട്ട് അഭിനയിച്ചു. ചിത്രം നവരാത്രി നാളില്‍ പ്രദര്‍ശനത്തിനെത്തും.