പെൻഷൻ തുക വീട്ടിലെത്തി; പാട്ടുപാടി സന്തോഷം പ്രകടിപ്പിച്ച് നഞ്ചിയമ്മ

അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്

Nanjamma song

ലോക്‌ഡൗൺ കാലത്ത് ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കുന്ന തിരക്കിലാണ് സർക്കാർ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നഞ്ചിയമ്മയെ തേടിയും പെൻഷൻ പണം വീട്ടിലെത്തി. ആ സന്തോഷം നഞ്ചിയമ്മ പങ്കിട്ടത് തന്റെ പാട്ട് പാടികൊണ്ടാണ്.

അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുത്തത്. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നഞ്ചിയമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാർ വീണ്ടും ചെല്ലുന്നത്. അതെ, സർക്കാർ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായിട്ടാണ് തരുന്നത്.

ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ നാളെയേ ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽപോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി. പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനു പോസ്റ്റോൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.

പതിവു പോലെ ഓരോ തവണയും ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെൻഷൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയിൽ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ,” തോമസ് ഐസക് കുറിക്കുന്നു.

Read more: നഞ്ചിയമ്മയുടെ കിടിലൻ പാട്ടും പൊലീസുകാരുടെ ബോധവത്കരണ ഡാൻസും; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thomas isaac pension nanjamma song video

Next Story
ഇതൊക്കെ സിമ്പിൾ അല്ലേ? ചലഞ്ചുകളെയൊന്നും വെറുതെ വിടാതെ നവ്യ നായർnavya nair, dalgona coffee, jack fruit seed shake
The moderation of comments is automated and not cleared manually by malayalam.indianexpress.com