അന്തരിച്ച നടി തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മമ്മൂട്ടിയെത്തി. മമ്മൂട്ടിക്ക് ഒപ്പം സിദ്ദിഖും ഉണ്ടായിരുന്നു. വാസന്തിയുടെ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ച മമ്മൂട്ടി ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. വാസന്തിയുടെ ബന്ധുക്കളുമായും മമ്മൂട്ടി സംസാരിച്ചു.

നാനൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുളള തൊടുപുഴ വാസന്തി ഇന്നു പുലർച്ചെയാണ് അന്തരിച്ചത്. ഗുരുതര രോഗങ്ങളാല്‍ ചികിത്സയിരിക്കെ പുലര്‍ച്ചെ നാലിന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂർച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ചു കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അർബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു.


(വിഡിയോ കടപ്പാട്: കൗമുദി ടിവി)

രോഗത്തിന്റെ അവശതയിൽ ആരാലും സഹായിക്കാനില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന വാസന്തിയുടെ ജീവിതം അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാ ലോകത്ത് നിന്നും ആരും വാസന്തിയെ തിരിഞ്ഞു നോക്കിയില്ല. വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇന്‍ സിനിമ കളക്ടീവ് സഹായ വാഗ്‌ദാനവുമായി രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook