പ്രേമം ടീം ഒന്നിക്കുന്ന ചിത്രം തൊബാമയിലെ യാതാഗാനമെത്തി. നവാഗതനായ മൊഹ്സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനും ചേര്‍ന്നാണ്
തന്റെ സുഹൃത്തായ മൊഹ്‌സിന്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അതിന്റെ കഥ ഇഷ്ടമായാത് കൊണ്ട് താന്‍ തന്നെ അത് നിര്‍മ്മിക്കുമെന്നും അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രത്തിന്റെ നായിക പുതുമുഖമായിരിക്കും എന്ന് സൂചിപ്പിച്ചിരുന്നു.
കണ്ടുമടുത്ത പാറ്റേണുകളില്‍ നിന്നും ഗതിമാറിയാണ് അല്‍ഫോണ്‍സിന്റെ സിനിമകളുടെ സഞ്ചാരം എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അല്‍ഫോണ്‍സ് ചിത്രങ്ങള്‍ വലിയ പ്രതീക്ഷകളാണ്. രാജേഷ് മുരുഗേശന്‍ സംഗീതം പകരുന്ന സിനിമയ്ക്ക് സമീറ സനീഷാണ് വസ്ത്രാലങ്കാരം.
ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേര്‍ന്നാണ്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോസ് റഹ്മാന്‍, രാജേഷ് മുരുഗേസന്റേതാണ് സംഗീതം, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും (സൗണ്ട് ഫാക്ടര്‍) ചേര്‍ന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.