രണ്‍ബീറിന്റെ പാട്ടുപാടി ആലിയ; കൈയ്യടിച്ച് ബോളിവുഡ്

ആലിയയുടെ പാട്ടിന് കൈയ്യടിച്ച് സെലിബ്രിറ്റികളും ഉണ്ടായിരുന്നു.

അനുഷ്‌ക ശര്‍മ്മയുടേയും വിരാട് കോഹ്‌ലിയുടേയും വിവാഹത്തിനു ശേഷം ബോളിവുഡ് ആഘോഷിച്ച അടുത്ത താരവിവാഹം സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേതുമായിരുന്നു. ഇനി കാത്തിരിക്കുന്നത് ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ വാര്‍ത്തയ്ക്കാണ്. അതിനിടയില്‍ ബോളിവുഡിന്റെ ക്യൂട്ട് ഗേള്‍ ആലിയാ ഭട്ടും യങ് സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ എത്തി. ഇപ്പോള്‍ ബി ടൗണിന്റെ നോട്ടപ്പുള്ളികള്‍ ഇവരാണ്.

ഒരു അഭിമുഖത്തില്‍ തങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ച് രണ്‍ബീര്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ‘റാലിയ’ എന്ന പേരില്‍ ഇരുവരുടേയും ആരാധകര്‍ താരങ്ങള്‍ക്കായി പുതിയ സോഷ്യല്‍ മീഡിയ പേജുകള്‍ ആരംഭിക്കുകയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്‌തൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

രണ്‍ബീര്‍, അനുഷ്‌ക ശര്‍മ്മ, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘യേ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രത്തിലെ ‘തും സഫര്‍’ എന്ന ഗാനം, ഉമംഗ് 2018ന്റെ വേദിയില്‍ ആലിയ പാടുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. കരണ്‍ ജോഹര്‍, മനീഷ് പോള്‍ എന്നിവരും വേദിയില്‍ ആലിയയ്‌ക്കൊപ്പമുണ്ട്. ആലിയ പാടുന്നത് ആസ്വദിച്ച് ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, കങ്കണ റണാവത്ത് തുടങ്ങിയ സെലിബ്രിറ്റികളും സദസിലുണ്ട്.

സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഗോസിപ്പുകള്‍ക്ക് ചൂടു പിടിച്ചത്. ഒടുവില്‍ രണ്‍ബീര്‍ തന്നെ തുറന്നു സമ്മതിക്കുകയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന്. ജിക്യു മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍.

‘ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ പറഞ്ഞു.

സോനത്തിന്റെ വിവാഹ വിരുന്നില്‍ നവദമ്പതികളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് രണ്‍ബീറും ആലിയയുമായിരുന്നു. ഇരുവരും ഒന്നിച്ച് എത്തിയതും കൈകോര്‍ത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തതുമൊക്കെ പാപ്പരാസികള്‍ ശരിക്കും ആഘോഷമാക്കിയിരുന്നു. ഒരു അഭിമുഖത്തില്‍ തനിക്ക് രണ്‍ബീറിനോട് ക്രഷ് ഉണ്ടെന്ന് ആലിയ തുറന്നു സമ്മതിച്ചിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്നായിരുന്നു വാര്‍ത്തകള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: This video of alia bhatt singing a ranbir kapoor song is breaking the internet

Next Story
സെറ്റിൽ മോഹൻലാൽ സ്റ്റാറല്ല, നടൻ: നദിയ മൊയ്‌തുnadiya mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com