scorecardresearch

രേണു സുധിയുടെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്!

സെലിബ്രിറ്റി പരിവേഷം വന്നതോടെ അടിമുടി മേക്കോവറാണ് രേണു നടത്തിയിരിക്കുന്നത്. താൻ നടത്തിയ ബ്യൂട്ടി ട്രീറ്റ്മെന്റുകളെ കുറിച്ച് രേണു തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്

സെലിബ്രിറ്റി പരിവേഷം വന്നതോടെ അടിമുടി മേക്കോവറാണ് രേണു നടത്തിയിരിക്കുന്നത്. താൻ നടത്തിയ ബ്യൂട്ടി ട്രീറ്റ്മെന്റുകളെ കുറിച്ച് രേണു തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi

കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായത്. ഇന്ന് സുധിയുടെ വിധവ എന്നതിനപ്പുറം ഒരു സെലിബ്രിറ്റി പരിവേഷം രേണുവിന് ലഭിച്ചിട്ടുണ്ട്.  ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവ്വം കരിയർ പടുത്തുയർത്തുകയാണ് രേണു.

Advertisment

Also Read: മേക്കപ്പില്ല, ആർഭാടമില്ല; ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങളെന്ന് ആരാധകർ, വൈറലായി സായ് പല്ലവിയുടെ യാത്രാചിത്രങ്ങൾ

സെലിബ്രിറ്റി പരിവേഷം വന്നതോടെ അടിമുടി മേക്കോവറാണ് രേണു നടത്തിയിരിക്കുന്നത്. താൻ നടത്തിയ ബ്യൂട്ടി ട്രീറ്റ്മെന്റുകളെ കുറിച്ച് രേണു തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഹെയർ എക്സ്റ്റൻഷൻ വച്ചതും  ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്മെന്റ് എടുത്തതുമെല്ലാം രേണു തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ, ഡെന്റൽ ട്രീറ്റ്മെന്റ് നടത്തുകയാണ് രേണു.

എന്നാൽ, രേണുവിൻ്റെ മുഖച്ഛായയിൽ ഏറ്റവും വലിയ മാറ്റം വരുത്തിയതിന് പിന്നിൽ പ്രവർത്തിച്ച ക്ലിനിക്കായ റൂമ കോസ്മെറ്റോളജി ഒരു പ്രധാന കാരണം വെളിപ്പെടുത്തിയിരിക്കുന്നു. 

Advertisment

Also Read: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?

"മൈക്രോ ബ്ലേഡിംഗ് ട്രീറ്റ്മെൻ്റ് രേണു എടുത്തിരുന്നുവെന്നും, ഇതാണ് മുഖത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമായി തോന്നിയതെന്നുമാണ്" റൂമ കോസ്മെറ്റോളജി വ്യക്തമാക്കുന്നത്.

എന്താണ് മൈക്രോ ബ്ലേഡിംഗ്? 
പുരികങ്ങൾക്ക്  കൂടുതൽ കട്ടിയും കൃത്യമായ രൂപവും നൽകുന്ന ഒരു ടാറ്റൂയിംഗ് രീതിയാണിത്. ഇത് പുരികങ്ങൾക്ക് സ്വാഭാവികമായതും മനോഹരവുമായ ഒരു രൂപം നൽകുന്നു, ഇത് മുഖത്തിൻ്റെ മൊത്തത്തിലുള്ള രൂപം തന്നെ മാറ്റാൻ സഹായിക്കും.

Also Read: 80 കിലോയിൽ നിന്ന് 65ലേക്ക്, കുറച്ചത് 15 കിലോ: ഫിറ്റ്നസ്സ് തിരിച്ചുപിടിച്ച് ഗ്രേസ് ആന്റണി

നെഗറ്റീവ് അഭിപ്രായങ്ങളെ പോലും പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോവുകയാണ് രേണു.

Also Read: ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടാകില്ല; മമ്മൂട്ടിയെ കുറിച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: