Thala Ajith Nerkonda Paarvai Review draws flak: അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേര്‍ക്കൊണ്ട പാര്‍വൈ’യ്ക്ക് ചില നിരൂപകര്‍ നല്‍കിയ സ്ത്രീ വിരുദ്ധ റിവ്യൂവിനെതിരെ ആരാധകരും താരങ്ങളും രംഗത്ത്. തമിഴ് സിനിമാ നിരൂപകരായ ആര്‍.എസ്.ആനന്ദം, ജെ.ബിസ്മി, സി.ശക്തിവേല്‍ എന്നിവരുടെ നിരൂപണമാണ് പ്രതിഷേധത്തിടയാക്കിയിരിക്കുന്നത്. മൂവരും ചേര്‍ന്ന് നടത്തുന്ന നിരൂപണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.

അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം ‘പിങ്കിന്റെ’ തമിഴ് റീമേക്കാണ് ‘നേര്‍ക്കൊണ്ട പാര്‍വൈ’. സ്ത്രീപക്ഷ സിനിമയില്‍ സ്ത്രീയുടെ സമ്മതത്തെ കുറിച്ചും ‘നോ’ പറയാനുള്ള അവകാശത്തെ കുറിച്ചുമാണ് പറയുന്നത്. ‘വാലൈ പേച്ച്’ എന്ന യൂട്യൂബ് ചാനലിലാണ് വിവാദമായ റിവ്യൂ പബ്ലിഷ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും മോഡേണ്‍ വ്യക്തിത്വവുമാണ് പുരുഷന്മാരെ പീഡിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് റിവ്യൂവില്‍ നിരൂപകര്‍ നടത്തുന്ന വിവാദ വിശകലനം.

Read More: Ajith film Nerkonda Paarvai in Tamilrockers: റിലീസിന് മുന്‍പേ അജിത്‌ ചിത്രം റാഞ്ചി  തമിള്‍ റോക്കേര്‍സ്

Read More: ‘നേർകൊണ്ട പാർവൈ’യിലെ റൊമാന്റിക് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

”ഈ പെണ്ണുങ്ങള്‍ക്ക് എന്റെ സഹതാപമില്ല. അവര്‍ അപ്പര്‍ ക്ലാസ് പെണ്ണുങ്ങളാണ്. പബ്ബില്‍ പോകുന്നു, മദ്യപിക്കുന്നു. 19-ാം വയസില്‍ തന്നെ ആദ്യ സെക്‌സ്, പിന്നീട് രണ്ട് പേരുമായും സെക്‌സിലേര്‍പ്പെടുന്നു. ഈ പെണ്ണുങ്ങളെ കുറിച്ച് ഇതൊക്കെ അറിയുമ്പോള്‍ നമുക്ക് തോന്നുക അവര്‍ക്ക് എന്ത് സംഭവിച്ചാലും എന്താ എന്നാകും,” ആനന്ദം പറയുന്നു. സ്ത്രീകഥാപാത്രങ്ങളുടെ ജീവിത രീതി പരിഗണിക്കുമ്പോള്‍ അവര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഒട്ടും വിഷമമില്ലെന്നാണ് ആനന്ദം പറയുന്നത്.


Thala Ajith Nerkonda Paarvai Review draws flak: നോര്‍ത്ത്-സൗത്ത് താരതമ്യത്തിലൂടെയായിരുന്നു ബിസ്മിയുടെ പ്രതികരണം.

”നോര്‍ത്തില്‍ പെണ്‍കുട്ടികള്‍ പുറത്ത് പോകുന്നതും സെക്‌സിലേര്‍പ്പെടുന്നതും മദ്യപിക്കുന്നതുമൊക്കെ സാധാരണമാണ്. അതു കൊണ്ടാണ് ‘പിങ്ക്’ അവിടെ വലിയ വിജയമായത്. പ്രേക്ഷകരും അതു കൊണ്ട് എതിര്‍ത്തില്ല. പക്ഷേ തമിഴ് സംസ്‌കാരവും തമിഴ് ജീവിത രീതിയും അനുസരിച്ച് ഇതെല്ലാം അപരിചിതമാണ്. അതു കൊണ്ടാണ് അവര്‍ക്ക് എന്ത് സംഭവിച്ചാലും നമുക്ക് ഒന്നുമില്ലാത്തത്,” എന്നായിരുന്നു ബിസ്മിയുടെ വാക്കുകള്‍. റിവ്യൂവിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Also Read: ‘നേർക്കൊണ്ട പാർവൈ’യിൽ നൃത്തച്ചുവടുകളുമായി കൽക്കി കേക്ലയും


”വാലൈ പേച്ച് എന്നും നാണക്കെട്ട, വിദ്യാഭ്യാസമില്ലാത്ത, തരംതാണ മഞ്ഞപത്രമായിരുന്നു. ഇവരില്‍ നിന്നും നിലവാരം പ്രതീക്ഷിക്കുന്നത് സമയം കളയലാണ്. അവരെ ജേണലിസ്റ്റുകളെന്ന് വിളിക്കരുത്. യഥാര്‍ത്ഥ ജേണലിസ്റ്റുകള്‍ ഒരുമിച്ച് നില്‍ക്കണം,” എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

”സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരേയും ക്ലിക്കിനു വേണ്ടി എന്തും ചെയ്യുന്നവരേയും സിനിമാ മേഖല തന്നെ തിരിച്ചറിയണം. അവരെ പിആര്‍ഒമാരും മറ്റും ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. ഗോസിപ്പുകളെ ഇല്ലാതാക്കാന്‍ കഴിയില്ല, പക്ഷേ അവയ്‌ക്കെതിരെ പോരാടാനാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. വരലക്ഷ്മി ശരത് കുമാർ, ചിന്മയി ശ്രീപഥ തുടങ്ങിയവർ ചിത്രത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook