വിവാഹം കഴിഞ്ഞ് കര്‍ണാടകയുടെ മരുമകളായി പോയെങ്കിലും ഭാവന എന്നും മലയാളികളുടെ പ്രിയ താരമാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താരം താസമിക്കുന്നത്. ഭാവനയുടെ വിവാഹം മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്. വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് തഗരു. സൂപ്പര്‍താരമായ ശിവരാജ്കുമാര്‍ നായകനായി എത്തിയ കന്നട ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നോട്ട് പോവുകയാണ്. ചിത്രം കര്‍ണാടകയില്‍ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്.

ഇതിന്റെ സന്തോഷസൂചകമായി സിനിമയുടെ നിര്‍മ്മാതാവ് ഭാവനയ്ക്ക് ഒരു സമ്മാനവും നല്‍കി. ഒരു വെളളി വാളാണ് കെപി ശ്രീകാന്ത് ഭാവനയ്ക്ക് നല്‍കിയത്. കര്‍ണാടകയില്‍ വിജയസൂചകമായാണ് വാളിനെ കാണുന്നത്. അത്കൊണ്ടാണ് നിര്‍മ്മാതാവ് ഭാവനയ്ക്ക് വാള്‍ തന്നെ നല്‍കിയത്. ശിവരാജ് കുമാറിന്റെ ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഇന്‍സ്പെക്ടര്‍ വിക്രം എന്ന മറ്റൊരു കന്നഡി ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്. ഭര്‍ത്താവ് നവിനുമൊപ്പം ബംഗളൂരുവിലെ വീട്ടിലാണ് ഇപ്പോള്‍ ഭാവന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ