മുംബൈ :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തെക്കുറിച്ച് ഒടുവില്‍ എ ആര്‍ റഹ്മാനും പ്രതികരിക്കേണ്ടി വന്നു. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ തുടരുകയാണ് എങ്കില്‍ ഇത് എന്‍റെ ഇന്ത്യയല്ല എന്നായിരുന്നു സംഗീതമാന്ത്രികന്‍റെ പ്രതികരണം. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ‘വണ്‍ ഹാര്‍ട്ട്: ദി എആര്‍ റഹ്മാന്‍ കോണ്‍സര്‍ട്ട് ഫിലിം’ എന്ന ചിത്രത്തിന്‍റെ പ്രീമിയറില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിനെതിരെ ഓസ്കാര്‍ ജേതാവ് പ്രതികരിച്ചത്.

വന്ദേമാതരം, മാ തുജെ സലാം തുടങ്ങി ശക്തമായ ദേശഭക്തിഗാനങ്ങള്‍ സമ്മാനിച്ച ഏആര്‍ റഹ്മാന്‍ പൊതുവേ രാഷ്ട്രീയാഭിപ്രായങ്ങളില്‍ നിന്നും അകലം പാലിക്കുന്നയാളാണ്. അതിനാല്‍ തന്നെ ആരാദകാരെയും വിമര്‍ശകരെയും ഒരുപോലെ അത്ഭുതപ്പെത്തുന്നതാണ് എ ആര്‍ റഹ്മാന്‍റെ പ്രതികരണം.

Read More : “ഞാന്‍ ഗൗരിയെ ഓര്‍ത്ത് അഭിമാനിക്കുന്നു” ഗൗരിയെ കാണാന്‍ പ്രകാശ് രാജ് എത്തി

ബെംഗളൂരുവില്‍ നടന്ന കൊലപാതകത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ” അതിനെക്കുറിച്ച് ഞാനേറെ ദുഖിതനാണ്. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കരുത് എന്നാണ് ഞാന്‍ ആശിക്കുന്നത്. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ തുടരുകയാണ് എങ്കില്‍ ഇത് എന്‍റെ ഇന്ത്യയല്ല. എന്‍റെ ഇന്ത്യയ്ക്ക് പുരോഗമനവും ദയവും വേണം” ഏ ആര്‍ റഹ്മാന്‍ പറഞ്ഞു.

Read More :ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തെ അപലപിച്ച് കമല്‍ ഹാസനും ഖുശ്ബുവും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ