മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയായ ശാലിനിയുടെ 40ാം ജന്മദിനമായിരുന്നു നവംബർ 20ന്. പിറന്നാൾ ആഘോഷിച്ച ഭാര്യക്ക് ഒരു കിടിലൻ സർപ്രൈസാണ് നടനും ഭർത്താവുമായ അജിത് നൽകിയത്. ഒരു സർപ്രൈസ് പാർട്ടിയാണ് അജിത് പ്രിയതമയ്ക്കായി ഒരുക്കിയത്. തീർത്തും അപ്രതീക്ഷിതമായ സർപ്രൈസ് ശാലിനിയെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
ചെന്നൈയിലെ ലീല പാലസിലാണ് അജിത് പാർട്ടി സംഘടിപ്പിച്ചത്. ശാലിനിയുടെ കോളേജിലെ സുഹൃത്തുക്കളേയും അജിത് ക്ഷണിച്ചിരുന്നു. എന്നാൽ ഇക്കാര്യമൊന്നും ശാലിനിക്ക് അറിയില്ലായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞാണ് അജിത് ശാലിനിയെ ലീല പാലസിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ അവിടെയെത്തിയ ശാലിനിയെ ഞെട്ടിച്ചു കൊണ്ടാണ് സുഹൃത്തുക്കൾ ഓടിയെത്തിയത്.
Read More: പ്രണയത്തിന്റെ 19 വർഷങ്ങൾ; വിവാഹവാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും
ബീച്ച് ഹോട്ടലിൽ രാത്രി ഭക്ഷണം കഴിക്കാൻ ശാലിനിക്ക് ഇഷ്ടമാണെന്ന് അറിയാവുന്ന അജിത്, ഭാര്യയുടെ സന്തോഷത്തിനായി ഏറ്റവും കൃത്യമായ സ്ഥലം തന്നെ തിരഞ്ഞെടുത്തു. ഒരു ഹാൾ മുഴുവൻ ബുക്ക് ചെയ്ത അജിത്, അവിടെ ശാലിനിയുടെ ബാല്യകാലം മുതൾ ഇപ്പോൾ വരെയുള്ള ചിത്രങ്ങൾ പതിപ്പിച്ചു. തന്റെ പ്രിയപ്പെട്ട ഭർത്താവിനോടും കോളേജ് സുഹൃത്തുക്കളോടും ഒപ്പം ജന്മദിനം ആഘോഷിച്ച ശാലിനി അതീവ സന്തുഷ്ടയായിരുന്നു.
Read More: സിനിമയിലും ജീവിതത്തിലും കുടുംബനായകൻ; ശാലിനിക്കും മകനുമൊപ്പം അവധി ആഘോഷിച്ച് ‘തല’ അജിത്
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. “അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകൾ. “സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”