scorecardresearch

സൂഫിയായി വേഷമിട്ട ഈ നടന്‍ ആരെന്ന് മനസ്സിലായോ?

87-ആം വയസ്സിൽ തന്‍റെ അടുത്ത പ്രോജക്റ്റിനായി ഒരുങ്ങുകയാണ് താരം

87-ആം വയസ്സിൽ തന്‍റെ അടുത്ത പ്രോജക്റ്റിനായി ഒരുങ്ങുകയാണ് താരം

author-image
Entertainment Desk
New Update
Dharmendra, Naseeruddin Shah, zee5, emperor akbar, sufi saint Shaikh Slim Chishti, dharmendra taj divided by blood, dharmendra salim chishti,

മുതിർന്ന നടൻ ധർമ്മേന്ദ്ര, 87-ആം വയസ്സിൽ തന്‍റെ അടുത്ത പ്രോജക്റ്റിനായി ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സീ 5 പരമ്പരയായ 'താജ് - ഡിവിഡഡ് ബൈ ബ്ലഡി'ലെ സൂഫി സന്യാസിയായ ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിലാണ് മുന്‍കാല ബോളിവുഡ് സൂപ്പർതാരം എത്തുന്നത്.

Advertisment

ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം പങ്കിട്ടു കൊണ്ട്, അദ്ദേഹം ഇങ്ങനെ കുറിച്ചു. 'സുഹൃത്തുക്കളേ, ഞാൻ 'താജ്' സിനിമയിൽ ഷെയ്ഖ് സലിം ചിസ്തി എന്നാ സൂഫി സന്യാസിയായി അഭിനയിക്കുന്നു. ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു റോൾ…….. നിങ്ങളുടെ ആശംസകൾ വേണം.'

കറുപ്പും തവിട്ടുനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ, തലപ്പാവ് എന്നിവ ധരിച്ച്, നീണ്ട നരച്ച മുടി, താടി എന്നിവയുമായി നില്‍ക്കുന്ന ധർമേന്ദ്രയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.

'താജ് - ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന ചിത്രത്തില്‍ അക്ബർ ചക്രവർത്തിയായി നസീറുദ്ദീൻ ഷായും അഭിനയിക്കുന്നു. അനാർക്കലിയായി അദിതി റാവു ഹൈദരി, സലിം രാജകുമാരനായി ആഷിം ഗുലാത്തി, മുറാദ് രാജകുമാരനായി താഹ ഷാ, ദാനിയാൽ രാജകുമാരനായി ശുഭം കുമാർ മെഹ്‌റ, ജോധാ ബായി രാജ്ഞിയായി സന്ധ്യ മൃദുൽ, സലീമ രാജ്ഞിയായി സറീന വഹാബ്, മെഹർ ഉൻ നിസയായി സൗരസേനി മൈത്ര എന്നിവരും ചിത്രത്തിലുണ്ട്. മിർസ ഹക്കിം ആയി രാഹുൽ ബോസും എത്തുന്നു.

Advertisment
Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: