scorecardresearch

പ്രായഭേദമന്യേ ഇത്രയും ആരാധകര്‍, രജനിസാറിനെ പോലെ ഇനിയൊരാൾ ഉണ്ടാവില്ല: രമ്യ കൃഷ്ണന്‍

രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്ന ജയിലർ ആഗസ്റ്റ് 10ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്

രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്ന ജയിലർ ആഗസ്റ്റ് 10ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്

author-image
Entertainment Desk
New Update
Rajanikanth | Ramya Krishnan

രജനികാന്തും രമ്യ കൃഷ്ണനും അഭിനയിക്കുന്ന ട്രെയിലർ നാളെ തിയേറ്ററുകളിലേക്ക്

ജയിലറിനു വേണ്ടി രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു എന്ന് വാർത്തകൾ വന്നപ്പോൾ മുതൽ തന്നെ പടയപ്പയും നീലാംബരിയും വീണ്ടും ഒന്നിക്കുന്നതിലെ സന്തോഷം പങ്കിടുകയായിരുന്നു സിനിമാപ്രേമികൾ. 1999ൽ ഇറങ്ങിയ പടയപ്പ എന്ന ചിത്രം രമ്യാ കൃഷ്ണന്‌റെ കരിയറിനെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ആ വേഷം തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ നായക-പ്രതിനായക ജോഡികളില്‍ ഒന്നാണ്. എന്നാല്‍ പടയപ്പയിലെ നീലാംബരിയെ അവതരിപ്പിച്ചതിൽ തനിക്ക് അസംതൃപ്തി ഉണ്ടായിരുന്നു എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രമ്യാ കൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Advertisment

1986 ലെ നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ സിനിമ അരങ്ങേറ്റം. ആദ്യം തമിഴിലേക്കും അവിടെ നിന്ന് തെലുങ്കിലേക്കും ചേക്കേറി. നാഗാര്‍ജുന , വെങ്കിടേഷ്, രാജശേഖര്‍ തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചെങ്കിലും തുടര്‍ച്ചയായ പരാജയമാണ് നേരിട്ടത്. അഭിനേത്രിയെന്ന രീതിയിൽ ശ്രദ്ധ നേടാനോ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാനോ രമ്യയ്ക്ക് ആ കാലത്ത് സാധിച്ചില്ല.

ഏകദേശം അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം രമ്യാ കൃഷ്ണന്‍ തമിഴിലേക്ക് തന്നെ തിരിച്ചെത്തി. ആ വരവിലാണ് പടയപ്പയിലെ വേഷം തേടിയെത്തിയതും രമ്യ അതിനെ അവിസ്മരണീയമാക്കുന്നതും. നെഗറ്റീവ് റോളുകളും, ഐറ്റം നമ്പറുകളും തേടിയെത്തുമ്പോൾ പറ്റില്ലെന്നു പറയാൻ സാധിക്കില്ലെന്നും കാരണം അതു തന്റെ കരിയറിന് ആവശ്യമായി വന്നുവെന്നും രമ്യ പറയുന്നു. നെഗറ്റീവ് കഥാപാത്രമായിട്ടും പടയപ്പയിലെ വേഷം സ്വീകരിച്ചത്, ആ വേഷം നായികയ്ക്കു തുല്യമായ പ്രതിനായിക വേഷമായതുക്കൊണ്ടാണ് എന്ന് ഗലാറ്റ തമിഴിനു നല്‍കിയ അഭിമുഖത്തില്‍ രമ്യാ കൃഷ്ണന്‍ പറഞ്ഞു.

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ആ ഘട്ടത്തില്‍ പടയപ്പയെ പോലൊരു ചിത്രം തനിക്ക് അനിവാര്യമായിരുന്നുവെനന് രമ്യ സമ്മതിക്കുന്നു. " ആദ്യ നായികയോ രണ്ടാമത്തെ നായികയോ എന്നത് പ്രശനമല്ല. കരിയറിന്‌റെ മുന്നേറ്റത്തിന് രജനികാന്ത് സിനിമയുടെ ഭാഗമാകേണ്ടിവന്നു. ഇത് ഒരു വലിയ സിനിമയാണ്. അത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനവുമായിരുന്നു."

Advertisment

"രജനികാന്ത്, ചിരജ്ഞീവി പോലുള്ള ചുരുക്കം നായകന്മാര്‍ക്കു മാത്രമാണ് പ്രായഭേദമന്യേ ഇത്തരത്തില്‍ വലിയ ആരാധനവൃന്ദം സൃഷ്ടിക്കാന്‍ സാധിക്കുന്നത്. അത് എങ്ങനെയാണ് ഉണ്ടായതെന്ന് അറിയാന്‍ പോലും കഴിയില്ല. അതു നമ്മൾക്ക് മനസിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്. രജനികാന്ത് സാറിനെ എടുത്താല്‍ കുട്ടികൾക്ക് മുതല്‍ പ്രായമായവര്‍ക്കു വരെ അദ്ദേഹത്തിന്‌റെ സ്‌ക്രീന്‍ പ്രസൻസ് ഇഷ്ടമാണ്. അദ്ദേഹം എല്ലാരെയും ആകര്‍ഷിക്കുന്നു. ഇതില്‍ യുക്തിയില്ല. ഈ കാലഘട്ടത്തിനു ശേഷം ഇത്തരം വ്യക്തികള്‍ ഉണ്ടാകുമോ എന്നറിയില്ല. ഇനി ആര്‍ക്കെങ്കിലും ഇത്രയും ആരാധകര്‍ ലഭിച്ചാലും അത് ഇത്രയും കാലം നിലനില്‍ക്കുമോന്നറിയില്ല," രമ്യാ കൃഷ്ണന്‍ പറഞ്ഞു.

ആഗസ്റ്റ് 10 നാണ് ജയിലര്‍ തിയേറ്ററുകളിൽ എത്തുക. രജനികാന്തിന്‌റെ ഭാര്യാവേഷമാണ് ചിത്രത്തിൽ രമ്യാ കൃഷ്ണന്‍ കൈകാര്യം ചെയ്യുന്നത്.

Ramya Krishna Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: