സിനിമയ്ക്ക് എന്നുമൊരു മാന്ത്രികതയുണ്ട്. ഒന്നോ രണ്ടോ ചെറിയ സീനുകളിൽ വന്നുപോവുന്ന ജൂനിയർ താരങ്ങൾ വരെ ചിലപ്പോൾ പ്രേക്ഷകരാൽ എന്നെന്നും ഓർക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാറുണ്ട്.​ അത്തരമൊരു കഥാപാത്രമാണ് പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്തി’ത്തിലെ ചായക്കടക്കാരനെ അവതരിപ്പിച്ച നടന്റേത്. മലയാളികൾ ആവർത്തിച്ചു ആവർത്തിച്ചു കണ്ടിട്ടുള്ള ‘തേന്മാവിൻ കൊമ്പത്തി’ലെ ഹാസ്യസീനുകളിലൊന്നിൽ പ്രത്യക്ഷപ്പെടുന്ന, ഭാഷയറിയാത്ത മാണിക്യനോട് സംസാരിക്കുന്ന ആ ചായക്കടക്കാരനെ ചിത്രം കണ്ടവർക്കൊന്നും പെട്ടെന്ന് മറക്കാനാവില്ല. സിനിമാക്കാർക്കിടയിൽ പൊള്ളാച്ചി രാജ എന്നറിയപ്പെടുന്ന രാജയായിരുന്നു ആ ചായക്കടക്കാരന്റെ വേഷത്തിലെത്തിയത്.

mohanlal, pollachi raja, Thenmavin kombathu fame

‘തേന്മാവിൻ കൊമ്പത്തി’ൽ മാത്രമല്ല, ‘വെട്ടം’ എന്ന പ്രിയദർശൻ ചിത്രത്തിലും രാജ ചായക്കടക്കാരന്റെ വേഷത്തിലെത്തിയിരുന്നു. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച രാജ പ്രൊഡക്ഷൻ മാനേജറായും ലൊക്കേഷൻ മാനേജർ ആയുമൊക്കെ പ്രവർത്തിച്ചുവരികയാണ്. പൊള്ളാച്ചി കേന്ദ്രീകരിച്ചു ചിത്രീകരിക്കുന്ന സിനിമകളുടെ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ച രാജയ്ക്ക് സിനിമാലോകം നൽകിയ പേരാണ് പൊള്ളാച്ചി രാജ എന്നത്. നിവിൻ പോളി ചിത്രം ‘ഒരു വടക്കൻ സെൽഫി’യിലും രാജ പ്രവർത്തിച്ചിരുന്നു.

Read more: ഉയരം കൊണ്ട് മമ്മൂട്ടിയേയും അത്ഭുതപ്പെടുത്തിയ നായിക; ഈ നടിയെ മനസ്സിലായോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook