/indian-express-malayalam/media/media_files/2025/11/19/thelivu-sahitham-ott-release-date-platform-manoramamax-2025-11-19-14-11-43.jpg)
Thelivu Sahitham OTT Release Date and Platform
Thelivu Sahitham OTT Release Date and Platform: സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒടിടി റിലീസിനൊരുങ്ങുന്നു. നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്
പുതുമുഖങ്ങളായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനിൽ കുമാർ, ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ജോളി വുഡ് മൂവീസിന്റെ ബാനറിൽ, ജോളി ലോനപ്പൻ ആണ് ചിത്രം നിർമിച്ചത്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോളി ലോനപ്പൻ നിർമിച്ച ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്.
Also Read: നയൻതാരയ്ക്ക് റോയൽ പിറന്നാൾ സമ്മാനം; 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിക്കി
എൽദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സായി ബാലൻ സംഗീതവും, അശ്വിൻ രാജ് എഡിറ്റിങും കൈകാര്യം ചെയ്തിരിക്കുന്നു. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ. അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗായകർ.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. നവംബർ 22 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം, ആമസോൺ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമാണ്. എന്നാൽ പ്രൈമിൽ റെന്റ് അടിസ്ഥാനത്തിലാണ് ചിത്രം പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. 149 രൂപയാണ് ചിത്രത്തിന്റെ റെന്റായി ആമസോൺ ഈടാക്കുന്നത്.
Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us