സിനിമാ-നാടക അഭിനേത്രി ഷൌക്കത്ത് കൈഫി മുംബൈയിലെ സ്വവസതിയില്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു.
മണ്മറഞ്ഞ ഉര്‍ദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയുടെ പത്നിയാണ്. മക്കള്‍ ശബാന ആസ്മി, ബാബാ ആസ്മി.
Read Here: Theatre and film actor Shaukat Kaifi passes away
എഴുത്തുകാരന് കൈഫി അസ്മിയുടെ കവിതയിലും ജീവിതത്തിലും നിഴല്‍ പോലെ കൂടെ നിന്ന ഷൗക്കത്ത് കൈഫി അറിയപ്പെടുന്ന നാടക – സിനിമാ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് കൂടിയാണ്. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന് എന്നിവയിലെ ആദ്യകാല പ്രവര്‍ത്തകയാണ്. 1964 മുതല്‍ 2002 വരെ ഹിന്ദി സിനിമകളില്‍ സജീവയായിരുന്നു ഷൗക്കത്ത് കൈഫി. ‘ഗരം ഹവാ’ ‘ഹീര്‍ റാന്ഞാ’, ‘ഉമ്രാവുജാന്‍’, ‘സലാം ബോംബെ’, ‘സാഥിയ’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
A fabulous moment captured on the sets of MS Sathyu’s #Garm Hawa.#Shaukat Kaifi.#Balraj Sahni pic.twitter.com/vxnQ6GBKab
— Azmi Shabana (@AzmiShabana) June 15, 2018
ശബാനയ്ക്കൊപ്പം ഷൗക്കത്ത് അഭിനയിച്ചിട്ടില്ല. എങ്കിലും ഇരുവരുടെയും സിനിമാ ജീവിതത്തെ ഇഴ ചേര്‍ത്ത രസകരമായ ഒരു വസ്തുതയുണ്ട്. 1981ല്‍ ഷൗക്കത്ത് അവതരിപ്പിച്ച ഒരു കഥാപാത്രത്തെ 2006 ല്‍ ശബാന പുനരവതരിപ്പിച്ചു എന്നത്. രണ്ടു തവണ ‘ഉമ്രാവുജാന്‍’ എന്ന കഥ ബോളിവുഡില്‍ സിനിമയാക്കപ്പെട്ടു. ആദ്യം സംവിധാനം ചെയ്തത് മുസാഫിര്‍ അലി. അതില്‍ ഖാനും ജാന്‍ എന്ന പ്രധാന വേഷം ചെയ്തത് ഷൗക്കത്ത് കൈഫി. വര്‍ഷങ്ങള്‍ക്കു ശേഷം ‘ഉമ്രാവുജാന്‍’ ജെ പി ദത്ത സംവിധാനം ചെയ്തപ്പോള്‍ ഖാനും ജാനെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത് ശബാന ആസ്മിയെ.
ശബാനയെക്കൂടാതെ ബാബാ അസ്മി എന്നൊരു മകനുമുണ്ട് ഷൗക്കത്ത്-കൈഫി ദമ്പതിമാര്‍ക്ക്. ബോളിവുഡിലെ അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫറാണ് ബാബാ അസ്മി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ മിസ്റ്റര്‍ ഇന്ത്യ, തേസാബ്, ബേട്ട, ദില്‍, അകേലേ ഹം അകേലേ തും എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.