/indian-express-malayalam/media/media_files/2026/02/03/ente-sooryaputhrikku-ai-video-2026-02-03-17-41-01.jpg)
ശ്രീവിദ്യയും അമലയും കേന്ദ്രകഥാപാത്രങ്ങളായി 1991-ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം 'എന്റെ സൂര്യപുത്രിയ്ക്ക്' ഇന്നും മലയാളി പ്രേക്ഷകർക്ക് ഒരു മനോഹരമായ നൊസ്റ്റാൾജിയയാണ്. കാലമെത്ര കഴിഞ്ഞിട്ടും മായാ വിനോദിനിയുടെയും വസുന്ധര ദേവിയുടെയും കഥാപരിസരം മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു.
തന്റെ അമ്മയെ തേടിയിറങ്ങുന്ന ഒരു മകളുടെ കഥയാണ് ചിത്രം പറഞ്ഞത്. ബോർഡിംഗ് സ്കൂളിൽ വളർന്ന, വികൃതിയും ധിക്കാരിയുമായ ഒരു പെൺകുട്ടിയാണ് മായ വിനോദിനി. എന്നാൽ തന്റെ മാതാപിതാക്കൾ ആരാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. ഒരിക്കൽ തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കുന്ന മായാ, അവരെ തേടിയിറങ്ങുന്നു. ആ അന്വേഷണം അവളെ പ്രശസ്ത ഗായികയായ വസന്ധര ദേവിയുടെ (ശ്രീവിദ്യ) അടുത്തെത്തിക്കുന്നു.
Also Read: പോക്കറ്റിൽ ആധിപത്യം ഉറപ്പിച്ച് പൂച്ച സാർ; ലാലേട്ടന്റെ പുതിയ ചിത്രം വൈറൽ
വസുന്ധര ദേവിയുടെ വിവാഹേതര ബന്ധത്തിൽ ജനിച്ച മകളാണ് മായ എന്ന് വെളിപ്പെടുന്നു. സാമൂഹികമായ കാരണങ്ങളാൽ വസുന്ധരയ്ക്ക് മായയെ ഉപേക്ഷിക്കേണ്ടി വന്നതായിരുന്നു. തന്റെ അമ്മയുടെ സ്നേഹം നേടിയെടുക്കാനും അവരെ ലോകത്തിന് മുന്നിൽ തന്റെ അമ്മയായി അംഗീകരിപ്പിക്കാനും മായ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.
Also Read: കച്ചവടം പൊളിഞ്ഞു, തിരികെ കേരളത്തിലോട്ട് വരുകയാണ്: കുറിപ്പുമായി എംജി ശ്രീകുമാർ
അമല അവതരിപ്പിച്ച മായയുടെ ജീവിതവും പ്രണയവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ടെങ്കിലും ശ്രീവിദ്യ അവതരിപ്പിച്ച വസുന്ധര ദേവിയുടെ യൗവനകാലത്തെ പ്രണയത്തെക്കുറിച്ചും മായയുടെ ജനനത്തെക്കുറിച്ചും വാക്കുകളിൽ പറഞ്ഞുപോവുകയാണ് ചിത്രം. ഇപ്പോഴിതാ, ആ പ്രണയകഥയ്ക്ക് ദൃശ്യഭാഷയൊരുക്കി നൽകുകയാണ് എഐ കലാകാരന്മാർ. ചിത്രത്തിൽ വാക്കുകളിൽ 'പറഞ്ഞുപോയ' പ്രണയകഥയെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഉപയോഗിച്ച് കലാകാരന്മാർ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
എഐ ദൃശ്യവൽക്കരണത്തിൽ, വസുന്ധര ദേവിയുടെയും ആ കാമുകന്റെയും കഥ കൂടുതൽ ആഴത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട്. യൗവനകാലത്തെ ശ്രീവിദ്യയുടെ രൂപസാദൃശ്യമുള്ള കഥാപാത്രവും, മഴയത്ത് കുടക്കീഴിൽ നടന്ന പ്രണയവും, രഹസ്യമായി കൈമാറിയ പ്രണയലേഖനങ്ങളും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നത്.
'എന്റെ സൂര്യപുത്രിയ്ക്ക്' എന്ന ചിത്രം ഒരു തലമുറയുടെ പ്രിയപ്പെട്ട സിനിമയായി ഇന്നും നിലനിൽക്കുമ്പോൾ, എഐയുടെ ഈ പുതിയ ഇടപെടൽ ചിത്രത്തെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരികയാണ്.
Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us