/indian-express-malayalam/media/media_files/2025/12/07/ai-viral-pics-malayalam-south-indian-and-bollywood-actress-2025-12-07-16-38-38.jpg)
മലയാളം, തെന്നിന്ത്യൻ, ബോളിവുഡ് സിനിമാലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട താരറാണികൾ സാരിയണിഞ്ഞ് ഒരേ ഫ്രെയിമിൽ ഒരുമിച്ചാൽ എങ്ങനെയിരിക്കും? ആ സ്വപ്നക്കാഴ്ച യാഥാർത്ഥ്യമാക്കുന്ന, കൗതുകമുണർത്തുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
ഒരു AI കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിൽ, പൗരാണിക പ്രൗഢിയുള്ള ഒരു കേരളീയ തറവാട് വീടിന്റെ പശ്ചാത്തലത്തിൽ, തനത് ശൈലിയിലുള്ള സാരിയണിഞ്ഞ് പോസ് ചെയ്യുന്ന എട്ട് സൂപ്പർ നായികമാരെയാണ് കാണാനാവുക. ഇന്ത്യൻ സിനിമയുടെ വിവിധ തലമുറകളെയും ഇൻഡസ്ട്രികളെയും പ്രതിനിധീകരിക്കുന്ന ഈ താരസംഗമം കാഴ്ചക്കാർക്ക് ഒരു വിരുന്നാണ്. സാമന്ത, ഐശ്വര്യറായി, ദീപിക പദുകോൺ, അനുഷ്ക ഷെട്ടി, തൃഷ, നയൻതാര, മഞ്ജുവാര്യർ, ഭാവന എന്നിവരാണ് ചിത്രത്തിലുള്ളത്.
"ഇന്ത്യൻ സിനിമയിലെ എല്ലാ സുന്ദരിമാരും ഒരുമിച്ച് ഒരു ഒരു ഫോട്ടോ എടുത്തപ്പോൾ നിങ്ങൾക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട താരം ആരാണ്? കേരള ട്രഡീഷണൽ ലുക്കിൽ ഇവരിൽ ആരാണ് അടിപൊളി?" എന്ന​ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/07/ai-viral-pics-malayalam-south-indian-and-bollywood-actress-1-2025-12-07-16-42-43.jpg)
ഈ അപൂർവ ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകളും സംവാദങ്ങളും നിറയുകയാണ്. ഈ താരങ്ങളെല്ലാം ഒരുമിച്ച് ഒരു സിനിമയിൽ വരണമെന്ന ആഗ്രഹവും നിരവധി ആരാധകർ കമന്റുകളിലൂടെ പങ്കുവെക്കുന്നുണ്ട്.
മുൻപും സമാനമായ രീതിയിലുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായൊരു ചിത്രത്തിൽ ഒരു ചായക്കടയ്ക്ക് അരികിൽ കൂട്ടം കൂടി തമാശ പറഞ്ഞിരിക്കുന്ന താരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഒരു ഗ്രാമീണ ചായക്കടയുടെ പശ്ചാത്തലം. മോഹൻലാൽ ശാന്തനായി, കൈയ്യിലെ കട്ടൻ ചായയിൽ ശ്രദ്ധയർപ്പിച്ച് ബെഞ്ചിൽ ഇരിക്കുന്നു. മമ്മൂട്ടി ലാലേട്ടന് സമീപം നിന്ന്, തനത് ശൈലിയിലുള്ള ഒരു കഥ പറച്ചിലിലോ തമാശയിലോ ഏർപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപി തൻ്റെ ഗൗരവം വിട്ട്, കൂട്ടുകാരുമായി ചിരിച്ച് സംസാരിച്ച് കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് ശ്രദ്ധയോടെ സംഭാഷണത്തിൽ പങ്കുചേരുന്നു. ജയറാമും ദിലീപും തമാശകളും ചിരികളുമായി സൗഹൃദ കൂട്ടായ്മയ്ക്ക് നിറം പകരുന്നു. ആ ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു.
ഇതെല്ലാം AI സൃഷ്ടിയാണ്. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഒരോ കലാകാരൻമാർ ഭാവനയിൽ കണ്ട രംഗങ്ങൾ മാത്രം. ഇതിനെ ഒരു രസകരമായ കാഴ്ചയായി മാത്രം കണ്ട് ആസ്വദിക്കുക.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us