scorecardresearch

ഷാരൂഖ്, ആമിർ, സൽമാൻ; മൂന്നു ഖാൻമാരും തമ്മിലുള്ള പ്രധാന വ്യത്യാസമിതാണ്; കരീന പറയുന്നു

ബോളിവുഡിലെ മൂന്ന് ഖാൻമാരും എങ്ങനെയാണ് അവരുടെ ജോലിയെ സമീപിക്കുന്നത്? മൂന്നു ഖാൻമാരുടെയും വ്യത്യസ്ത സമീപനത്തെ കുറിച്ച് കരീന കപൂർ

ബോളിവുഡിലെ മൂന്ന് ഖാൻമാരും എങ്ങനെയാണ് അവരുടെ ജോലിയെ സമീപിക്കുന്നത്? മൂന്നു ഖാൻമാരുടെയും വ്യത്യസ്ത സമീപനത്തെ കുറിച്ച് കരീന കപൂർ

author-image
Entertainment Desk
New Update
Three Khans of Bollywood | Kareena Kapoor | Shah Rukh Khan | Salman Khan | Aamir Khan

മൂന്നു ഖാൻമാർക്കൊപ്പവും നായികയായി അഭിനയിച്ച നടിയാണ് കരീന

ബോളിവുഡിലെ സൂപ്പർസ്റ്റാറുകളായ ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ എന്നിവർക്കെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് കരീന കപൂർ. ബോളിവുഡിലെ മൂന്ന് ഖാൻമാരും എങ്ങനെയാണ് അവരുടെ ജോലിയെ സമീപിക്കുന്നത്? എന്നതിനെ കുറിച്ചുള്ള കരീനയുടെ നിരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

“സൽമാൻ എന്നു പറയുമ്പോൾ ആ വ്യക്തിത്വവും സൂപ്പർ-ഡ്യൂപ്പർ സ്റ്റാർഡവും തന്നെയാണ് പറയേണ്ടത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം മറ്റൊരു തലത്തിലാണ്. അദ്ദേഹം ഒന്നും അറിയുന്നില്ലെന്നു തോന്നും. എപ്പോഴും ഒന്നും കേൾക്കാത്തതു പോലെയും ഉറങ്ങുന്നതുപോലെയുമൊക്കെ നമുക്കു തോന്നും. പക്ഷേ ആള് എല്ലാം ശ്രദ്ധിക്കുന്നുണ്ട്. കത്തി പോലെ മൂർച്ചയുണ്ട് അദ്ദേഹത്തിന്. ”

“ആമിർ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹത്തിന് തന്റെ കഥാപാത്രങ്ങളോട് വല്ലാത്ത അഭിനിവേശമാണ്. എപ്പോഴും ചിന്തിക്കുന്നത് ജോലിയെക്കുറിച്ചാണ്. അദ്ദേഹം ആ കഥാപാത്രങ്ങൾക്കൊപ്പം ജീവിക്കുന്നു, അതിനെ കുറിച്ചു തന്നെ സംസാരിച്ചിരിക്കും. അതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം, അതു തന്നെയാണ് ആമിറിൽ ഏറ്റവും സ്നേഹിക്കുന്ന കാര്യവും," അമീറിനെ കുറിച്ച് കരീന പറയുന്നു.

ആമിറിനൊപ്പം പ്രവർത്തിക്കുമ്പോൾ അസ്വസ്ഥതയുണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന്, “അദ്ദേഹം കൂടുതൽ കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ശാന്തമാകാൻ ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്. നമുക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം."

Advertisment
publive-image
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ

'ഇന്ത്യ കണ്ട ഏറ്റവും വലിയ താരം' എന്നാണ് കരീന ഷാരൂഖിനെ വിശേഷിപ്പിക്കുന്നത്. “അദ്ദേഹത്തെ മറ്റെന്തോ കൊണ്ട് ഉണ്ടാക്കിയതാണ്. ആരെയും നിർമ്മിക്കാത്ത ഒരു പ്രത്യേക തുണികൊണ്ടാണ് അദ്ദേഹത്തെ നിർമ്മിച്ചിരിക്കുന്നത് എന്നു തോന്നും. സ്വന്തം കഥാപാത്രത്തെ കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ ചിന്ത, ആ സെറ്റിലെ ഓരോ വ്യക്തിക്കും വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നു. അദ്ദേഹം മറ്റെന്തോ ആണ്. അദ്ദേഹം ദയയുള്ളവനാണ്, കൂടെയുള്ളവരുടെ കാര്യത്തിൽ കൺസേൺ ഉണ്ട്, എല്ലാം അദ്ദേഹം ഒരേ സമയം ചെയ്യുന്നു, എങ്ങനെയാണ് ഇതൊക്കെ അദ്ദേഹം ചെയ്യുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം ഒരു മൾട്ടിടാസ്കറാണ്, എന്നാൽ അദ്ദേഹം കൂടെയുള്ളവരെ വളരെ കംഫർട്ടബിൾ ആക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ താരമാണ് അദ്ദേഹം, എന്നാൽ ഷാരൂഖിനൊപ്പം നിൽക്കുമ്പോൾ നിങ്ങൾക്കത് ഒരിക്കലും അനുഭവപ്പെടില്ല.

നെറ്റ്ഫ്ലിക്സ് ത്രില്ലറായ ജാനെ ജാനിലാണ് ഒടുവിൽ കരീനയെ കണ്ടത്. ദ ക്രൂ, ദി ബക്കിംഗ്ഹാം മർഡേഴ്‌സ് എന്നിവയാണ് കരീനയുടെ പുതിയ ചിത്രങ്ങൾ.

Kareena Kapoor Salman Khan Aamir Khan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: