/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-fi-339360.jpg)
The Secret of the Shiledars OTT
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-8-466625.jpg)
The Secret of the Shiledars OTT: ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്
ട്രഷർ ഹണ്ട് പോലുള്ള രസകരമായ പ്ലോട്ടുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത 'ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്' എന്ന വെബ് സീരീസ്.
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-1-428525.jpg)
ചരിത്രാന്വേഷിയായ ഡോ. രവിയാണ് ഈ സീരീസിലെ നായകൻ. ഒരു ദിവസം ഒരു ജഡ്ജിനെ കണ്ടുമുട്ടുന്നതോടെ രവിയുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് എത്തുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യത്തിന്റെ താക്കോലാണ് ജഡ്ജിയിൽ നിന്നും രവിയ്ക്ക് ലഭിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-5-475366.jpg)
ഒരു പസിൽ ഗെയിം പൂരിപ്പിക്കുന്നതുപോലെ, തനിക്കു മുന്നിലെത്തുന്ന ക്ലൂ ഡീകോഡ് ചെയ്ത് ഡോ. രവി, ഛത്രപതി ശിവാജി മഹാരാജിൻ്റെ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്നതാണ് ഈ സീരീസിന്റെ പ്രമേയം.
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-2-353544.jpg)
രാജീവ് ഖണ്ഡേൽവാൾ, ദിലീപ് പ്രഭാവൽക്കർ, കാനൻ അരുണാചലം, ഗൗരവ് അംലാനി, സായ് തംഹങ്കർ, ആശിഷ് വിദ്യാർത്ഥി എന്നിവരാണ് ഈ പരമ്പരയിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-7-604666.jpg)
ചരിത്രവും ഫാൻ്റസിയും ഗൂഢാലോചനയും സമന്വയിപ്പിക്കുന്ന ഈ പരമ്പര ആവേശകരമായൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ശിവാജിയുടെ നിധി സംരക്ഷിക്കാൻ ശിലേദർക്ക് കഴിയുമോ, അതോ എതിരാളികൾ അവരുടെ ദൗത്യം തടയുമോ? ആദ്യം മുതൽ അവസാനം വരെ സസ്പെൻസ് നിലനിർത്തി കൊണ്ടാണ് ഈ സീരീസ് മുന്നോട്ടുപോവുന്നത്.
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-6-995254.jpg)
ഡോ. പ്രകാശ് കോയാഡെയുടെ മറാത്തി നോവലായ പ്രതിപശ്ചന്ദ്രയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ലൊക്കേഷനുകളും ഫോട്ടോഗ്രാഫിയും മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നു.
/indian-express-malayalam/media/media_files/2025/03/04/the-secret-of-the-shiledars-ott-ng-4-740500.jpg)
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് 'ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്' സ്ട്രീം ചെയ്യുന്നത്. ആറു എപ്പിസോഡുകളാണ് ഈ പരമ്പരയിൽ ഉള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.