scorecardresearch

ഒരാളുടെ മുഖത്തുനോക്കി അയാളെത്ര വലിയ പാപിയാണെന്ന് പറയാനാവുമോ? 'ദ് റൈഡ്' തിയേറ്ററുകളിലേക്ക്

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഉദ്വേഗമുണർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഉദ്വേഗമുണർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ

author-image
Entertainment Desk
New Update

പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളുമായി ദ് റൈഡ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിതേഷ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ  സുധി കോപ്പ, ആൻ ശീതൾ, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഹരീഷ് ഉത്തമൻ, മാലാ പാർവതി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Advertisment

Also Read: രവി വർമ്മയുടെ 'മഹാരാഷ്ട്ര ലേഡി'ക്ക് മാലാ പാർവതിയുടെ ഭാവം; ചിത്രം വൈറൽ.

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഉദ്വേഗമുണർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും. 

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

Advertisment

ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും.  സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈൻ നിർവഹിക്കുന്നു. 

Also Read: എന്റെ ഭ്രാന്തൊക്കെ ഈ മനുഷ്യനിൽ നിന്നും കിട്ടിയതാ; ലാലിന് പിറന്നാൾ ആശംസകളുമായി മകൾ

കളങ്കാവലിനൊപ്പം ഡിസംബർ 5ന് ദ് റൈഡും തിയേറ്ററുകളിലെത്തും.

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: