scorecardresearch

ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം

ഏതെങ്കിലും ഒരു സിനിമയുടെ ക്ലൈമാക്സ് മാറ്റിയെഴുതാൻ അവസരം ലഭിച്ചാൽ മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്നത് വന്ദനമായിരിക്കും. കാരണം "ഗാഥയും ഉണ്ണിയും ഒന്നിച്ചിരുന്നെങ്കിൽ" എന്ന് ആഗ്രഹിക്കാത്ത സിനിമാപ്രേമികൾ ചുരുക്കമാവും

ഏതെങ്കിലും ഒരു സിനിമയുടെ ക്ലൈമാക്സ് മാറ്റിയെഴുതാൻ അവസരം ലഭിച്ചാൽ മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്നത് വന്ദനമായിരിക്കും. കാരണം "ഗാഥയും ഉണ്ണിയും ഒന്നിച്ചിരുന്നെങ്കിൽ" എന്ന് ആഗ്രഹിക്കാത്ത സിനിമാപ്രേമികൾ ചുരുക്കമാവും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal vandhanam Girija

മലയാള സിനിമയിലെ എക്കാലത്തെയും വലിയ നോവുകളിലൊന്നാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'വന്ദനം' സിനിമയുടെ ക്ലൈമാക്സ്. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ ഉണ്ണികൃഷ്ണനും ഗാഥയും പരസ്പരം കാണാതെ പോകുന്നത് ഇന്നും ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു. സിനിമ കണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, "അവർ ഒന്നിച്ചിരുന്നെങ്കിൽ" എന്ന് ആഗ്രഹിക്കാത്ത സിനിമാപ്രേമികൾ ചുരുക്കമാണ്. 

Advertisment

Also Read: അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും; കുടുംബചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ

ഇപ്പോഴിതാ, വന്ദനത്തിലെ ഉണ്ണിയും ഗാഥയും 'അന്നും ഇന്നും' എന്ന സങ്കല്പത്തിൽ പിറന്ന എഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഏതെങ്കിലും ഒരു സിനിമയുടെ ക്ലൈമാക്സ് മാറ്റിയെഴുതാൻ അവസരം ലഭിച്ചാൽ മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്നത് വന്ദനമായിരിക്കും. പരസ്പരം വിളിക്കാൻ ഫോൺ പോലുമില്ലാത്ത ആ കാലഘട്ടത്തിൽ, ഭാഗ്യം തുണയ്ക്കാതെ പോയ ആ പ്രണയിതാക്കൾ പിന്നീട് കണ്ടുമുട്ടിയിട്ടുണ്ടാകുമോ? ഈ ചോദ്യത്തിന് ഉത്തരമെന്നോണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള പുതിയ പരീക്ഷണങ്ങൾ പുറത്തുവരുന്നത്.

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

അടുത്തിടെ ഈ സിനിമയുടെ തുടർച്ചയെന്നോണം ഒരു എഐ വീഡിയോയും വൈറലായിരുന്നു. വന്ദനത്തിന്റെ ക്ലൈമാക്സിന് ശേഷം ഗാഥയുടെ ജീവിതം എങ്ങനെയായിരിക്കും എന്നാണ് വീഡിയോ പങ്കുവെക്കുന്നത്. പ്രണയം ഉള്ളിലൊതുക്കി, ഗാഥ മറ്റൊരാളുടെ വധുവാകുമ്പോൾ നോവോടെ ആ വിവാഹവേദിയിൽ നിന്ന് മടങ്ങുന്ന ഉണ്ണിയുടെ ദൃശ്യങ്ങൾ ആരാധകരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. കാലം മാറിയാലും രൂപം മാറിയാലും വന്ദനത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കുറയുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം ഡിജിറ്റൽ സൃഷ്ടികൾ.

Also Read: കൈനിറയെ മുല്ലപ്പൂ, ഉള്ളുനിറയെ സൗഹൃദം; ശ്രീനിവാസന് വിട നൽകാൻ ചെന്നൈയിൽ നിന്നും പാർത്ഥിപൻ ഓടിയെത്തിയപ്പോൾ

36 വർഷങ്ങൾക്കിപ്പുറവും ഉണ്ണിയും ഗാഥയും ചർച്ചയാകുന്നത് ആ സിനിമയുടെയും അതിലെ കഥാപാത്രങ്ങളുടെയും ആഴം കൊണ്ടാണ്. പഴയ കാലഘട്ടത്തിലെ ആ നിഷ്കളങ്കമായ പ്രണയം ടെക്നോളജിയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കപ്പെടുമ്പോൾ, അത് പഴയകാല ഓർമ്മകളിലേക്കുള്ള മനോഹരമായ ഒരു മടക്കയാത്ര കൂടിയായി മാറുന്നു.

Also Read: ഗോകുലും കാളിദാസും മീനാക്ഷിയും; വൈറലായി സമ്മർ ഇൻ ബത്‌ലഹേം ന്യൂജെൻ പോസ്റ്റർ, മോനായി ഇല്ലാതെ എന്ത് ബത്‌ലഹേം എന്ന് ആരാധകർ

Mohanlal AI Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: