scorecardresearch

ബാഹുബലിക്കു ശേഷം ബല്ലാൽദേവയും കട്ടപ്പയും വീണ്ടും ഒന്നിക്കുന്നു

കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്

കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sathyaraj, Rana Daggubati, Baahubali

ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമായ ബാഹുബലി എന്ന ചിത്രത്തിനു ശേഷം, സിനിമയിലെ വില്ലന്‍ ബല്ലാല്‍ദേവയായി വേഷമിട്ട റാണ ദഗുബാട്ടി വീണ്ടും ഹിറ്റുകളുടെ തിരക്കിലേക്ക്. റാണയുടെ അടുത്തിടെ ഇറങ്ങിയ ചിത്രം 'നേനേ രാജു നേനേ മന്ത്രി' തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റത്തിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും ലഭിച്ചത്.

Advertisment

നിലവില്‍ തന്റെ പുതിയ തെലുങ്ക് സിനിമയായ 'മാടൈ തിരന്തു'വിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ദഗുബാട്ടി. കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. സത്യശിവ സംവിധാനം ചെയ്യുന്ന ഈ ദ്വിഭാഷാ ചിത്രത്തില്‍ നാസര്‍, ആര്‍ജെ ബാലാജി തുടങ്ങിയവരും പ്രധാനവേഷങ്ങൡ എത്തുന്നു. സത്യരാജും ചിത്രത്തിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ബാഹുബലിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച റാണ ദഗുബാട്ടി, സത്യരാജ്, നാസര്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

2016 പകുതിയില്‍ ആരംഭിച്ചതാണ് സിനിമയുടെ ചിത്രീകരണം. കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

Baahubali Sathyaraj Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: