/indian-express-malayalam/media/media_files/uploads/2023/07/Dulquer-Salmaan-Shares-Teary-Eyed-Video-Says-He-Hasnt-Slept-in-a-While.jpeg)
Dulquer Salmaan
കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു വീഡിയോ ആരാധകരെ ഏറെ ആശങ്കയിലാക്കിയിരുന്നു. 'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്. ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങൾ പഴയത് പോലെ അല്ല. എന്റെ മനസ്സിൽ നിന്നും എടുത്തു മാറ്റാൻ പറ്റാത്ത വണ്ണം എത്തി അത്. കൂടുതൽ പറയണം എന്നുണ്ട്, പക്ഷേ അനുവാദം ഉണ്ടോ എന്നറിയില്ല,' എന്നു തുടങ്ങുന്ന പോസ്റ്റ് ആരാധകരെ ഏറെ കുഴക്കിയ ഒന്നായിരുന്നു. തൊട്ടുപിന്നാലെ ദുൽഖർ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്താണ് പ്രശ്‌നമെന്നോ, എന്തിനാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നോ അറിയാത്ത ആരാധകർ താരത്തിന്റെ സ്വകാര്യതയെ സംബന്ധിച്ച എന്തോ വിഷയമാണെന്ന നിഗമനത്തിൽ വരെയെത്തി.
എന്നാൽ, ആശങ്കപ്പെടുത്തിയ ആ പോസ്റ്റിനു പിന്നിലെ യഥാർത്ഥ ചിത്രം വെളിപ്പെടുകയാണ് ഇപ്പോൾ. ഒരു പരസ്യചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് കൺഫ്യൂഷനുണ്ടാക്കുന്ന അത്തരമൊരു വീഡിയോ ദുൽഖർ പോസ്റ്റ് ചെയ്തത്. ഒരു മൊബൈൽ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനായിരുന്നു അത്. പരസ്യവുമായി ബന്ധപ്പെട്ട രണ്ടാമത്തെ വീഡിയോയും ഷെയർ ചെയ്തിരിക്കുകയാണ് ദുൽഖർ.
‘‘ഈ മൊബൈൽ എന്നിൽ ചെലുത്തിയ മാന്ത്രിക ശക്തി ഞാൻ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷൻ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയുന്നില്ല,’’ പരസ്യത്തിൽ ദുൽഖർ പറയുന്നു.
അതേസമയം, ഇതൽപ്പം കടുത്തുപോയി ഡിക്യൂ എന്നാണ് ആരാധകർ ദുൽഖറിനോട് പരാതി പറയുന്നത്.
"ഭീകരമായ പ്രമോഷനായി പോയി സുഹൃത്തേ. നിങ്ങൾ ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ഐക്കണാണ്, ആ ഡ്രാമ നിങ്ങളെ സ്നേഹിക്കുന്നവരിൽ ആശങ്കയുണ്ടാക്കി. ആളുകളുടെ വികാരങ്ങൾ കൊണ്ട് കളിക്കാൻ പാടില്ലായിരുന്നു, " എന്നാണ് ഒരു ആരാധകന്റെ കമന്റ്.
.@dulQuer latest insta post 🙄🤔#DulquerSalmaanpic.twitter.com/Ea9ZsKGMEj
— Kerala Trends (@KeralaTrends2) July 2, 2023
ഇതിലും വല്ല്യ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഇനി ഇത്തരം ടെൻഷനടിപ്പിക്കുന്ന പ്രമോഷൻ വേണ്ടാട്ടോ എന്ന് സ്നേഹത്തോടെ താരത്തെ ശകാരിക്കുന്നവരെയും കമന്റുകളിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.