scorecardresearch

ബോക്സ് ഓഫീസിലെ ചക്രവർത്തി പ്രഭാസ് തന്നെ;  ചരിത്രം തിരുത്തി 'രാജാ സാബ്'

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ രാജാ സാബ്' ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ രാജാ സാബ്' ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
The Raja Saab  Box office collection 100 cr club

ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് സിംഹാസനം ഇന്നും തനിക്ക് അവകാശപ്പെട്ടതാണെന്ന് പ്രഭാസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ രാജാ സാബ്' ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചു. 

Advertisment

Also Read: കൂട്ടുകാരിയുടെ ഡാൻസ് സ്റ്റുഡിയോ ഉദ്ഘാടനത്തിന് അടിപൊളി പെർഫോമൻസുമായി സുചിത്ര നായർ; വീഡിയോ

ആറാം തവണയും 'സെഞ്ച്വറി' തിളക്കം

ഒരു നടന്റെ തുടർച്ചയായ ആറ് സിനിമകൾ ആഗോളതലത്തിൽ ആദ്യദിനം തന്നെ 100 കോടിയിലധികം നേടുക എന്നത് ഇന്ത്യൻ സിനിമയിൽ ഇതിനുമുമ്പ് ആരും കൈവരിക്കാത്ത നേട്ടമാണ്. ആ റെക്കോർഡ് ഇനി പ്രഭാസിന്റെ പേരിൽ കുറിക്കപ്പെടും. ഹൊറർ-കോമഡി വിഭാഗത്തിൽ എത്തിയ ഈ ചിത്രം വിമർശകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയെങ്കിലും, ആരാധകരുടെ ആവേശം അതിനെയെല്ലാം മറികടന്നു.

Also Read: ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

The Raja Saab  Box office collection 100 cr club 1

ചിത്രത്തിന്റെ പടയോട്ടം തുടങ്ങിയത് വ്യാഴാഴ്ച രാത്രി നടന്ന പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെയായിരുന്നു. അതിൽ നിന്ന് മാത്രം 9.15 കോടി രൂപ ചിത്രം സ്വന്തമാക്കി. വെള്ളിയാഴ്ച ഔദ്യോഗികമായി റിലീസ് ചെയ്തപ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 54.15 കോടി രൂപയും ചിത്രം വാരിക്കൂട്ടി. വിദേശ വിപണികളിൽ നിന്ന് ലഭിച്ച 26 കോടി കൂടി ചേർത്തപ്പോൾ ആദ്യദിനം തന്നെ ചിത്രം 100 കോടി കടന്നു. 

Also Read: Parasakthi Box Office Collection: പരാശക്തി ആദ്യദിനം നേടിയത്

പ്രതീക്ഷിച്ചതുപോലെ തെലുങ്ക് സംസ്ഥാനങ്ങളിലാണ് പ്രഭാസിന്റെ പ്രഭാവം ഏറ്റവും കൂടുതൽ ദൃശ്യമായത്. എന്നാൽ ഹിന്ദി പതിപ്പ് 6.15 കോടിയുമായി മിതമായ തുടക്കമാണ് കാഴ്ചവെച്ചത്. 'കൽക്കി 2898 AD', 'സലാർ' പോലുള്ള ആക്ഷൻ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ  താരതമ്യേന കളക്ഷൻ കുറവാണെങ്കിലും, ഒരു ഹൊറർ-കോമഡി ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കമാണിത്.

കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇന്ത്യൻ ബോക്സ് ഓഫീസ് അടക്കിവാണിരുന്ന രൺവീർ സിങ്ങിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ തേരോട്ടത്തിന് രാജാ സാബ് അന്ത്യം കുറിച്ചു. 36-ാം ദിവസവും 3.5 കോടി നേടി കുതിക്കുകയായിരുന്ന ധുരന്ധറിനെ പിന്നിലാക്കി പ്രേക്ഷകർ ഇപ്പോൾ രാജാ സാബിന്റെ കൊട്ടാരത്തിലേക്ക് ചേക്കേറുകയാണ്.

ആദ്യദിനത്തിലെ വമ്പൻ കുതിപ്പിന് ശേഷം, രണ്ടാം ദിവസമായ ശനിയാഴ്ച കളക്ഷനിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ദൈർഘ്യത്തെക്കുറിച്ചും തിരക്കഥയെക്കുറിച്ചും വരുന്ന സമ്മിശ്ര പ്രതികരണങ്ങൾ പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെന്നാണ് സൂചന. 400 കോടി രൂപയോളം മുടക്കി നിർമ്മിച്ച ചിത്രമായതുകൊണ്ട് തന്നെ, വരാനിരിക്കുന്ന ഞായറാഴ്ചയും അവധി ദിനങ്ങളും സിനിമയുടെ വിജയത്തിൽ നിർണ്ണായകമാകും. 

Also Read: പൂര്‍ണനഗ്നനായി മരം കയറ്റം, മഞ്ഞു പുതച്ച് ഉറക്കം; സാഹസികതയുമായി വിദ്യുത് ജംവാൾ, വീഡിയോ

Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: