/indian-express-malayalam/media/media_files/2026/02/05/the-raja-saab-ott-fi-1-2026-02-05-11-59-01.jpg)
The Raja Saab OTT
The Raja Saab OTT Release Date, Platform: പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'രാജാസാബ്.' റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലൊരുക്കിയ ചിത്രം ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റലീസ് തീയതി സ്ട്രീമിങ് പ്ലാറ്റ്ഫോം ഔഗ്യോഗികമായി പുറത്തുവിട്ടു.
Also Read: ശിവകാർത്തികേയന്റെ പരാശക്തി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സറീന വഹാബ്, വിടിവി ഗണേഷ്, സത്യ, സപ്തഗിരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: മിണ്ടിയും പറഞ്ഞും ഒടിടിയിലേക്ക്; എവിടെ കാണാം?
തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ടി.ജി.വിശ്വ പ്രസാദ് നിർമ്മിച്ച ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിർവഹിച്ചിരിക്കുന്നത്.
Also Read: അനൂപ് മേനോൻ്റെ ചെക്ക്‌മേറ്റ് ഒടിടിയിൽ; എവിടെ കാണാം?
The Raja Saab OTT : രാജാസാബ് ഒടിടി
ജിയോഹോട്ട്സ്റ്റാറിലൂടെയാണ് രാജാസാബ് ഒടിടിയിലെത്തുന്നത്. ഫെബ്രുവരി 6 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് വിവരം.
Read More: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us