scorecardresearch

മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തത്? മന്ത്രിയോട് ബേസിലിന്റെ ചോദ്യം

Basil Joseph | മന്ത്രി ബിനോയ് വിശ്വത്തോട് പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ ബേസിൽ ചോദിച്ച ഒരു കുസൃതിചോദ്യമാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുക്കുന്നത്.

Basil Joseph | മന്ത്രി ബിനോയ് വിശ്വത്തോട് പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ ബേസിൽ ചോദിച്ച ഒരു കുസൃതിചോദ്യമാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുക്കുന്നത്.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Basil Joseph

മലയാള സിനിമയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംഭവിച്ച സർപ്രൈസിംഗ് താരോദയങ്ങളിൽ ഒന്നാണ് ബേസിൽ ജോസഫ്.  ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. മിനിമം ഗ്യാരണ്ടി ഓഫർ ചെയ്യുന്ന ഒരു നായകനടനായി മാറിയിരിക്കുകയാണ് ബേസിൽ ഇപ്പോൾ. ജാൻ എ മൻ, ജയ ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പൊന്മാൻ എന്നിങ്ങനെ നിരവധി ഹിറ്റുകൾ ചുരുങ്ങിയ കാലം കൊണ്ട് സമ്മാനിക്കാൻ ബേസിലിനായി.

Advertisment

Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
 
കഴിഞ്ഞ ദിവസം നടന്ന സൈലം അവാർഡ്സിനിടയിൽ ബേസിലിന്റെ അധ്യാപകൻ  ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ, മന്ത്രി ബിനോയ് വിശ്വത്തോട് ബേസിൽ ചോദിച്ച ഒരു കുസൃതിചോദ്യമാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുത്തത്.

Also Read: മനുഷ്യാ, നിങ്ങൾക്ക് 51 വയസ്സായെന്ന് ഓർമ്മയുണ്ടോ? മക്കൾക്കൊപ്പം ഹൃതിക്കിന്റെ തകർപ്പൻ ഡാൻസ്; വീഡിയോ വൈറൽ!


Also Read: 'നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ'; ക്രിസ്മസ് ബോക്സ് ഓഫീസ് തൂക്കി നിവിൻ പോളി
 

"ബേസിൽ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ ക്ലീൻ ഇമേജുള്ള ഒരു മിനിസ്റ്റർ ഞങ്ങളുടെ സ്കൂളിൽ വന്നു. ബിനോയ് വിശ്വം. നിങ്ങളുടെ മുന്നിൽ ഒരു മിനിസ്റ്റർ വന്നാൽ നിങ്ങളെന്താവും ചോദിക്കുക? ബേസിൽ ചോദിച്ചത് ഒരു കിടുക്കാച്ചി ചോദ്യമായിരുന്നു. ജേർണലിസ്റ്റുകൾ പോലും ചോദിച്ചിട്ടുണ്ടാവില്ല അങ്ങനെയൊന്ന്. " മിനിസ്റ്ററേ... മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന്?" പിറ്റേദിവസത്തെ പത്രത്തിലൊക്കെ മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ അതു അച്ചടിച്ചുവന്നു," അധ്യാപകന്റെ വാക്കുകളിങ്ങനെ. 

Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്

Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: