മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദ പ്രീസ്റ്റ്’ മാർച്ച് നാലിന് പ്രദർശനത്തെനെത്തും. ഈ മാസം നാലിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു.  സെക്കന്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് റിലീസ് തിയ്യതി മാറ്റിയത്.

The Priest Releasing on March 4 , 2021

Posted by Mammootty on Monday, 1 February 2021

സിനിമയുടെ ടീസർ ജനുവരി 14ന് റിലീസ് ചെയ്തിരുന്നു. നേരത്തെ മമ്മൂട്ടിയുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട അണിയറ പ്രവർത്തകർ പോസ്റ്ററിലേതെന്ന പോലെ ദുരൂഹത ടീസറിലും തുടരുന്നുണ്ട്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്.

മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.

Read More: ‘വെള്ളം’, ‘പ്രീസ്റ്റ്’, ‘മോഹൻകുമാർ ഫാൻസ്’… സിനിമാപ്രേമികൾക്ക് ഇനി കാഴ്ചയുടെ ഉത്സവം

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവർത്തകരും പറയുന്നു.

Also Read: തിയേറ്ററിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook