Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

The Priest Malayalam Movie Release Review Highlights: ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളില്‍; ഫാദര്‍ ബെനടികറ്റിന് കൈയ്യടിച്ച് ആരാധകര്‍

The Priest Malayalam Movie Release Review Highlights: നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന സൂപ്പര്‍ താര ചിത്രം എന്ന പ്രത്യേകതയും കൂടിയുണ്ട് ‘ദി പ്രീസ്റ്റി’ന്. ഇതിനു മുന്‍പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’ ആയിരുന്നു

The Priest, The Priest release date, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie

The Priest Malayalam Movie Release Review Highlights: മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളില്‍. മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ജോഫിൻ ടി ചാക്കോ ആണ് സംവിധായകന്‍. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്.’

ബി. ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും രാഹുൽ രാജ് നിർവ്വഹിക്കുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന സൂപ്പര്‍ താര ചിത്രം എന്ന പ്രത്യേകതയും കൂടിയുണ്ട് ‘ദി പ്രീസ്റ്റി’ന്. ഇതിനു മുന്‍പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’ ആയിരുന്നു. മോഹന്‍ലാലിന്‍റെ ‘ദൃശ്യം 2’ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഓടിടി റിലീസ് ചെയ്യുകയായിരുന്നു. കോവിഡ്‌ കാല ലോക്ക്ഡൌണ്‍ കഴിഞ്ഞ് തിയേറ്ററുകള്‍ സജീവമായി വരുന്നതേയുള്ളൂ. ഇത് വരെ നിര്‍ത്തി വച്ചിരുന്ന സെക്കന്റ്‌ ഷോ നടത്താന്‍ വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍ അനുമതിയുണ്ട്.

Live Blog

The Priest Malayalam Movie Release Review Highlights


15:45 (IST)11 Mar 2021

പടം എങ്ങനെയുണ്ട്?; ആദ്യ ഷോ കഴിഞ്ഞിറങ്ങിയവര്‍ പറയുന്നു

13:45 (IST)11 Mar 2021

ഇന്റെര്‍വല്‍ ട്വിസ്റ്റ്‌ അപ്രതീക്ഷിതമെന്ന് ഫാന്‍സ്‌

13:25 (IST)11 Mar 2021

ഫാദര്‍ ബെനടികറ്റിന് കൈയ്യടിച്ച് ആരാധകര്‍

ചിത്രത്തിന്റെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഫാദര്‍ ബെനടികറ്റ്.  മമ്മൂട്ടിയുടെ പാതിരി വേഷത്തെ ഏറെ ഉത്സാഹത്തോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.

13:15 (IST)11 Mar 2021

കോഴിക്കോട് അപ്സര തിയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍

12:55 (IST)11 Mar 2021

ചിത്രം ന്യൂസീലാന്‍ഡിലേക്കും

12:43 (IST)11 Mar 2021

‘ദി പ്രീസ്റ്റ്’ ആദ്യ പ്രതികരണങ്ങള്‍

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ ഉള്ള പ്രതികരണങ്ങള്‍ വായിക്കാം

Read Here: The Priest Movie Review & Rating: ‘ദി പ്രീസ്റ്റ്’ ആദ്യ പ്രതികരണങ്ങള്‍

12:16 (IST)11 Mar 2021

ഒരു കാത്തിരിപ്പിന് വിരാമം

മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ റിലീസ് ആകുമ്പോള്‍ ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. പ്രിയ താരത്തെ വീണ്ടും അഭ്രപാളികളില്‍ കണ്ട സന്തോഷം പങ്കു വയ്ക്കുകയാണ് ആരാധകര്‍.

11:46 (IST)11 Mar 2021

എറണാകുളം കവിത തിയേറ്ററിൽ നിന്നുളള കാഴ്ച

10:56 (IST)11 Mar 2021

ദ പ്രീസ്റ്റ് റിലീസ് ചെയ്യുന്ന ഗൾഫ് നാടുകളിലെ തിയേറ്ററുകൾ

10:56 (IST)11 Mar 2021

ദ പ്രീസ്റ്റ് റിലീസ് ചെയ്യുന്ന കേരളത്തിലെ തിയേറ്ററുകൾ

09:52 (IST)11 Mar 2021

കൈയ്യീന്ന് പോയല്ലോ? ‘ദ പ്രീസ്റ്റി’ലെ ട്വിസ്റ്റ് അബദ്ധത്തിൽ പറഞ്ഞ് മമ്മൂട്ടി

സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റിൽ മമ്മൂട്ടി, മഞ്ജു വാര്യർ അടക്കം താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. പ്രസ് മീറ്റിൽ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ചതിനെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചു. ഇതിനുളള മറുപടി പറയുന്നതിനിടയിലാണ് സിനിമയിലെ വലിയ രഹസ്യം മമ്മൂട്ടി അബദ്ധത്തിൽ പരസ്യമാക്കിയത്. സിനിമയിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഞങ്ങള്‍ ഒരു സീനിലേയുള്ളൂ, അതൊരു വലിയ സീനാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിക്ക് അബദ്ധം പറ്റിയത് മനസിലായത്. ഇത് പറയേണ്ട അല്ലേയെന്ന് മഞ്ജുവിനോടായി മമ്മൂട്ടി ചോദിച്ചു. ‘കൈയ്യീന്ന് പോയല്ലോയെന്ന്’ ആന്റോ ജോസഫിനോടായി അദ്ദേഹം ചോദിച്ചത്. ‘അത് കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച് കയറാമെന്നായിരുന്നു’ ആന്റോ ജോസഫ് പറഞ്ഞത്.

Read Here: കൈയ്യീന്ന് പോയല്ലോ? ‘ദ പ്രീസ്റ്റി’ലെ ട്വിസ്റ്റ് അബദ്ധത്തിൽ പറഞ്ഞ് മമ്മൂട്ടി

09:34 (IST)11 Mar 2021

ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ കാണാം

09:21 (IST)11 Mar 2021

ആശംസകള്‍ ഇച്ചാക്കാ; ‘ദി പ്രീസ്റ്റി’നെ വരവേറ്റു മോഹന്‍ലാല്‍

മമ്മൂട്ടിയ്ക്കും ‘ദി പ്രീസ്റ്റി’ന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ‘ആശംസകള്‍ ഇച്ചാക്കാ’ എന്നാണു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.  ഒപ്പം ഇന്ന് റിലീസ് ചെയ്യുന്ന ‘ദി പ്രീസ്റ്റി’ന്റെ ഒരു പോസ്റ്ററും പങ്കു വച്ചു.

The Priest, The Priest release date, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്.’ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്ന് അണിയറ പ്രവർത്തകരും പറയുന്നു.

The Priest, The Priest release date, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: The priest malayalam movie release review live updates

Next Story
‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു;’ ചാക്കോച്ചനെ ട്രോളി രമേഷ് പിഷാരടിKunchacko Boban, കുഞ്ചാക്കോ ബോബൻ, Ramesh Pisharody, രമേഷ് പിഷാരടി, Kunchacko Boban videos, Kunchacko Boban photos, Kunchacko Boban aniyathipravu, Onam 2020, flowers onam programe, Indian express malayalam, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com