Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈമിൽ

വിഷുദിനത്തിലാണ് ചിത്രം റിലീസിനെത്തുന്നത്

മമ്മൂട്ടി നായകനായി എത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. വിഷു ദിനത്തിലാണ് ചിത്രം ആമസോണിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 14 മുതൽ ചിത്രം ആമസോണിൽ ഓൺലൈനായി കാണാം.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘പ്രീസ്റ്റി’ൽ മമ്മൂട്ടി ഒരു പുരോഹിതനായാണ് എത്തുന്നത്. അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകൾ പരിഹരിക്കാനുള്ള അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ബേബി മോണിക്ക, നിഖില വിമൽ, സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Read more: The Priest Movie Review & Rating: നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച് ഫാദർ ബെനഡിക്ട്; ‘ദി പ്രീസ്റ്റ്’ റിവ്യൂ

“ഞാൻ മുൻപ് അഭിനയിച്ചതിൽ നിന്നും വ്യത്യസ്തമായ വേഷങ്ങളാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. പ്രീസ്റ്റിന്റെ തിരക്കഥ ആദ്യം വായിച്ചപ്പോൾ തന്നെ ഞാനിത് ചെയ്യണമെന്ന് ഉറപ്പാക്കിയിരുന്നു. ഈ സിനിമയിൽ ഞാനൊരു പുരോഹിതനെയാണ് അവതരിപ്പിക്കുന്നത്. തന്റെ അസാധാരണ കഴിവുകളിലൂടെ ഡിറ്റക്ടീവുകളെ പോലെ വ്യത്യസ്ത കേസുകൾ പരിഹരിക്കാൻ ഈ പുരോഹിതൻ ശ്രമിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ആഗോളതലത്തിൽ ഫിലിം പ്രീമിയർ പ്രദർശിപ്പിക്കാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഞാൻ. ഇനി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാം,” ഓടിടി റിലീസിനെ കുറിച്ച് മമ്മൂട്ടി പറയുന്നു.

“മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു. മമ്മൂട്ടി സാറിൽ നിന്നും വളരെയധികം പഠിക്കാനുണ്ട്, അത്തരം പ്രഗത്ഭരായ സഹ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുന്നത് നിങ്ങളുടെ പ്രകടനത്തെ സ്വാഭാവികമായും മെച്ചപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആഗോള പ്രേക്ഷകർക്കായി ആമസോൺ പ്രൈം വീഡിയോയിലെ സിനിമയുടെ പ്രീമിയറിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു,” എന്നാണ് മഞ്ജു വാര്യർ പറയുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: The priest amazon prime video release date mammootty

Next Story
അറബിക്കഥയിലെ രാജകുമാരിയെ പോലെ അതിസുന്ദരിയായി കല്യാണി പ്രിയദർശൻ; ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express